ആപ് എംഎൽഎമാരുടെ അയോഗ്യത: ശിപാർശ രാഷ്‌ട്രപതി അംഗീകരിച്ചു
ആപ് എംഎൽഎമാരുടെ അയോഗ്യത: ശിപാർശ രാഷ്‌ട്രപതി  അംഗീകരിച്ചു
Monday, January 22, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട​പ്പ​ദ​വി​യു​ടെ പേ​രി​ൽ ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി​ക്കു രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ൽ​കി.

എം​എ​ൽ​എ പ​ദ​വി​ക്കു പു​റ​മേ ഡ​ൽ​ഹി സ​ർ​ക്കാ​രി​ൽ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചുവ​ന്ന 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് രാ​ഷ്‌​ട്ര​പ​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്നു എ​ന്നാ​ണു ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ രാം​നാ​ഥ് കോ​വി​ന്ദ് പ​റ​ഞ്ഞ​ത്.


രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര നി​യ​മമ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ചു വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് 66 എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​തോ​ടെ 46 ആ​യി കു​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ആ​റു​മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​വും ഒ​രു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.