ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻസേന തുരത്തിയോടിച്ചു, വലകൾ തകർത്തു
Tuesday, January 23, 2018 11:02 PM IST
രാ​​​​മേ​​​​ശ്വ​​​​രം: ക​​​​ച്ച​​​​ത്തീ​​​​വ് ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ശ്രീ​​​​ല​​​​ങ്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന ക​​​​ല്ലെ​​​​റി​​​​ഞ്ഞു തു​​​​ര​​​​ത്തി​​​​യോ​​​​ടി​​​​ച്ചു. അ​​​​ൻ​​​​പ​​​​തു ബോ​​​​ട്ടു​​​​ക​​​​ളി​​​ലെ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​വ​​​​ല​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു. തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​ണ് 489 ബോ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി രാ​​​​മേ​​​​ശ്വ​​​​ര​​​​ത്തു​​​​നി​​​​ന്ന് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ക​​​​ച്ച​​​​ത്തീ​​​​വ് ദ്വീ​​​​പി​​​​ലെ​​​​ത്തി​​​​യ​​​​ത്.


ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​വി​​​​ടെ​​​​യെത്തി​​​​യ ല​​​​ങ്ക​​​​ൻ സേ​​​​ന ഇ​​​​വ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം ക​​​​ല്ലെ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് രാ​​​​മേ​​​​ശ്വ​​​​രം ഫി​​​​ഷ​​​​ർ​​​​മെ​​​​ൻ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​സേ​​​​സു​​​​രാ​​​​ജ പ​​​​റ​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി ഒ​​​​ൻ​​​​പ​​​​തി​​​​ന് രാ​​​​മേ​​​​ശ്വ​​​​രം, മ​​​​ണ്ഡ​​​​പം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം എ​​​​ത്തി​​​​യ 3500 പേ​​​​രെ സേ​​​​ന തു​​​​ര​​​​ത്തി​​​​യോ​​​​ടി​​​​ക്കു​​​​ക​​​​യും 50 ബോ​​​​ട്ടു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.