ത്രിപുരയിൽ ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി
Tuesday, January 23, 2018 11:02 PM IST
അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര​​യി​​ൽ സി​​പി​​എം നേ​​തൃ​​ത്വം ന​​ല്കു​​ന്ന ഇ​​ട​​തു​​മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കി. 12 പു​​തു​​മു​​ഖ​​ങ്ങ​​ൾ ഇ​​ത്ത​​വ​​ണ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​കും. ആ​​കെ​​യു​​ള്ള 60 സീ​​റ്റു​​ക​​ളി​​ൽ സി​​പി​​എം 57 എ​​ണ്ണ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യ ആ​​ർ​​എ​​സ്പി, സി​​പി​​ഐ, ഫോ​​ർ​​വേ​​ഡ് ബ്ലോ​​ക്ക് എ​​ന്നി​​വ​​യ്ക്ക് ഓ​​രോ സീ​​റ്റ് ന​​ല്കി. ക​​ഴി​​ഞ്ഞ ത​​വ​​ണ ഈ ​​ക​​ക്ഷി​​ക​​ൾ​​ക്കു ര​​ണ്ടു സീ​​റ്റ് വീ​​തം ന​​ല്കി​​യി​​രു​​ന്നു.


മു​​ഖ്യ​​മ​​ന്ത്രി മ​​ണി​​ക് സ​​ർ​​ക്കാ​​ർ സി​​റ്റിം​​ഗ് സീ​​റ്റാ​​യ ധാ​​ൻ​​പു​​രി​​ൽ വീ​​ണ്ടും ജ​​ന​​വി​​ധി തേ​​ടും. എ​​ല്ലാ മ​​ന്ത്രി​​മാ​​രും മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ട്. 1993 മു​​ത​​ൽ ത്രി​​പു​​ര സി​​പി​​എം ഭ​​ര​​ണ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.