പാതയോരത്തു മദ്യശാലകൾ തുറക്കണം: കേരളം സുപ്രീംകോടതിയിൽ
Friday, February 16, 2018 12:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശീ​​യ- സം​​സ്ഥാ​​ന പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ മ​​ദ്യ​​ശാ​​ല വി​​ല​​ക്ക് ടൂ​​റി​​സ​​ത്തെ ബാ​​ധി​​ച്ചെ​​ന്ന് കേ​​ര​​ള സ​​ർ​​ക്കാ​​ർ. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ വ​​രു​​മാ​​നമാ​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ വ​​രു​​മാ​​ന ന​​ഷ്ട​​മു​​ണ്ടാ​​യെ​​ന്നും സു​​പ്രീംകോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.

പാ​​ത​​യോ​​ര​​ത്തെ മ​​ദ്യ​​വി​​ല്പ​​ന ശാ​​ല​​ക​​ൾ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വി​​ല​​ക്കി​​ൽ, ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ​​ക്ക് ഇ​​ള​​വ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട​​റി​​യി​​ച്ച​​ത്. ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ മാ​​ത്ര​​മ​​ല്ല, ബി​​യ​​ർ- വൈ​​ൻ പാ​​ർ​​ല​​റു​​ക​​ളും പാ​​ത​​യോ​​ര​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഹൈ​​വേ​​ക​​ളു​​ടെ 500 മീ​​റ്റ​​ർ പ​​രി​​ധി​​യി​​ലെ മ​​ദ്യ​​ശാ​​ല​​ക​​ൾ നി​​രോ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള സു​​പ്രീം​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കു​​ന്ന​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വ​​രു​​മാ​​ന​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചു. ചി​​ല്ല​​റ വി​​ല്പ​​ന​​യ്ക്കൊ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വി​​ദേ​​ശ മ​​ദ്യ ലൈ​​സ​​ൻ​​സു​​ക​​ളും ന​​ൽ​​കു​​ന്ന​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​നോ​​ദ സ​​ഞ്ചാ​​രം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്നു​​ണ്ട്. വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ​​ക്കാ​​യി എ​​ത്തു​​ന്ന വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ന​​ൽ​​കാ​​ൻ മ​​ദ്യം ആ​​വ​​ശ്യ​​മാ​​ണെ​​ന്നി​​രി​​ക്കെ അ​​തി​​ന്‍റെ നി​​യ​​ന്ത്ര​​ണം ടൂ​​റി​​സം മേ​​ഖ​​ല​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും സ​​ർ​​ക്കാ​​ർ വി​​ശ​​ദ​​മാ​​ക്കു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.