സുംജവാൻ ആക്രമണം: ഭീകരർ എത്തിയത് ഏഴു മാസംമുന്പ്
സുംജവാൻ ആക്രമണം: ഭീകരർ എത്തിയത് ഏഴു മാസംമുന്പ്
Saturday, February 17, 2018 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ൽ സുംജ വാ​​ൻ സൈ​​നി​​ക ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ജ​​യ്ഷെ മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​ർ പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത് ക​​ഴി​​ഞ്ഞ ജൂ​​ണി​​ൽ. സൈ​​ന്യ​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​യ​​ത്. കാ​​ഷ്മീ​​രി​​ലെ​​ത്തി​​യ മൂ​​ന്നു ഭീ​​ക​​ര​​രും കാ​​ഷ്മീ​​രി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ച്ച് ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.


ശ​​നി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു ജ​​മ്മു ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലെ സം​​ജു​​വാ​​ൻ സൈ​​നി​​ക ക്യാ​​ന്പി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ക്യാ​​ന്പി​​ലെ ഫാ​​മി​​ലി ക്വാ​​ർ​​ട്ടേ​​ഴ്സു​​ക​​ളി​​ൽ ക​​ട​​ന്നു​​ക​​യ​​റി ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണത്തി​​ൽ ആ​​റു സൈ​​നി​​ക​​രും ഒ​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​നും കൊ​​ല്ല​​പ്പെ​​ട്ടു. സൈ​​ന്യ​​വു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്നു ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.