മാ​ന​ഭം​ഗ​ത്തി​നു വില 6500 രൂ​പ​യോ?
മാ​ന​ഭം​ഗ​ത്തി​നു വില 6500 രൂ​പ​യോ?
Saturday, February 17, 2018 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ഭ​​യ പ​​ദ്ധ​​തി​​യി​​ൽ നി​​ന്നു വ​​ൻ തു​​ക​​ക​​ൾ ല​​ഭി​​ച്ചി​​ട്ടും മാ​​ന​​ഭം​​ഗ​​ത്തി​​ന് ഇ​​ര​​ക​​ളാ​​യ​​വ​​ർ​​ക്ക് 6,500 രൂ​​പ മാ​​ത്രം ധ​​ന​​സ​​ഹാ​​യം ന​​ൽ​​കി​​യ മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രി​​നെ​​തി​​രേ സു​​പ്രീം​കോ​​ട​​തി. കൊ​​ടും​​ക്രൂ​​ര​​ത​​യ്ക്ക് ഇ​​ര​​ക​​ളാ​​യ​​വ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നും പ​​ക​​രം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു സം​​ഭാ​​വ​​ന ന​​ൽ​​കു​​ക​​യാ​​ണോ​​യെ​​ന്നും കോ​​ട​​തി ചോ​​ദി​​ച്ചു.

മാ​​ന​​ഭം​​ഗ ക്കേസു​​ക​​ളി​​ൽ ഇ​​ര​​ക​​ളാ​​യ​​വ​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ൽ സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​നും കോ​​ട​​തി എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളോ​​ടും നി​​ർ​​ദേ​​ശി​​ച്ചു. കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ഭ​​യ ഫ​​ണ്ട് ക്ര​​മ​​ര​​ഹി​​ത​​മാ​​യി വി​​നി​​യോ​​ഗി​​ക്കു​​ന്നെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് കോ​​ട​​തി​​യു​​ടെ ന​​ട​​പ​​ടി.


നി​​ർ​​ഭ​​യ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​ൻ കോ​​ട​​തി നേ​​ര​​ത്തെ​​യും സം​​സ്ഥാ​​ന​​ങ്ങ​​ളോ​​ടു നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​മാ​​ണ് ജ​​സ്റ്റീ​​സ് മ​​ദ​​ൻ ബി. ​​ലോ​​കു​​ർ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ച്ച​​ത്.
മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ സ​​മ​​ർ​​പ്പി​​ച്ച ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഒ​​രാ​​ൾ​​ക്കു ന​​ൽ​​കു​​ന്ന ന​​ഷ്ട​​പ​​രി​​ഹാ​​രം 6000- 6500 രൂ​​പ​​യാ​​ണു ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ കോ​​ട​​തി, സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി ഒൗ​​ചി​​ത്യ​​മി​​ല്ലാ​​യ്മ​​യാ​​ണെ​​ന്നും കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.