പ്രവർത്തകസമിതിക്കു പകരം കോൺഗ്രസിനു സ്റ്റിയറിംഗ് കമ്മിറ്റി
Saturday, February 17, 2018 1:05 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യാ​​യ പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി പ്രസിഡന്‍റ് രാ​​ഹു​​ൽ​​ഗാ​​ന്ധി പി​​രി​​ച്ചു​​വി​​ട്ടു. പ​​ക​​രം 34 അം​​ഗ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി നി​​ല​​വി​​ൽ വ​​ന്നു. എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ളും സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്. അ​​തേ​​സ​​മ​​യം, പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യി​​ലെ ചി​​ല സ്ഥി​​രം ക്ഷ​​ണി​​താ​​ക്ക​​ളും എ​​ല്ലാ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ളും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടു.

പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്പു ന​​ട​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് പ്ലീ​​ന​​റി സ​​മ്മേ​​ള​​ന​​ത്തെ​​ക്കു​​റി​​ച്ചു തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ ഇ​​ന്നു കോ​​ൺ​​ഗ്ര​​സ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ചേ​​രും. പ്ലീ​​ന​​റി സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം പു​​തി​​യ പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി നി​​ല​​വി​​ൽ വ​​രും. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി, സോ​​ണി​​യ​​ഗാ​​ന്ധി, മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ്, എ.​​കെ. ആ​​ന്‍റ​​ണി, അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ, ഗു​​ലാം ന​​ബി ആ​​സാ​​ദ്, അം​​ബി​​ക സോ​​ണി, ജ​​നാ​​ർ​​ദ​​ൻ ദ്വി​​വേ​​ദി, അ​​ശോ​​ക് ഗെ​​ലോ​​ട്ട്, സു​​ശീ​​ൽ​​കു​​മാ​​ർ ഷി​​ൻ​​ഡെ, പി. ​​ചി​​ദം​​ബ​​രം, ഓ​​സ്കാ​​ർ ഫെ​​ർ​​ണാ​​ണ്ട​​സ്, ആ​​ന​​ന്ദ് ശ​​ർ​​മ, സി.​​പി. ജോ​​ഷി, ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗ്, ബി.​​കെ. ഹ​​രി​​പ്ര​​സാ​​ദ്, ക​​മ​​ൽ​​നാ​​ഥ്, മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, മോ​​ത്തി​​ലാ​​ൽ വോ​​റ, ഹെ​​മോ പ്രോ​​വ സൈ​​കി​​യ, ര​​ൺ​​ദീ​​പ് സു​​ർ​​ജേ​​വാ​​ല, പി.​​എ​​ൽ. പു​​നി​​യ, ആ​​ർ.​​പി.​​എ​​ൻ. സിം​​ഗ്, ദീ​​പ​​ക് ബാ​​ബ​​റി​​യ, ആ​​ർ.​​സി. ഖു​​ന്തി​​യ, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, അ​​വി​​നാശ് പാ​​ണ്ഡെ എ​​ന്നി​​വ​​ർ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.


പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യി​​ലെ സ്ഥി​​രം ക്ഷ​​ണി​​താ​​ക്ക​​ളാ​​യി​​രു​​ന്ന അ​​മ​​രീ​​ന്ദ​​ർ സിം​​ഗ്, വി​​ലാ​​സ് മു​​ട്ടെം​​വ​​ർ, ആ​​ർ.​​കെ. ധ​​വാ​​ൻ, ശി​​വാ​​ജി​​റാ​​വു ദേ​​ശ്മു​​ഖ്, എം.​​വി. രാ​​ജ​​ശേ​​ഖ​​ര​​ൻ, മൊ​​ഹ്സി​​ന കി​​ദ്വാ​​യി തു​​ട​​ങ്ങി​​യ​​വ​​രെ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റിയി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. 25 അംഗ പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യി​​ൽ 12 തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അം​​ഗ​​ങ്ങ​​ളും 11 നോ​​മി​​നേ​​റ്റ​​ഡ് അം​​ഗ​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. ഇ​​തു​​കൂ​​ടാ​​തെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നും കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി ചെ​​യ​​ർ​​പേ​​ഴ്സ​​ണും അം​​ഗ​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.