പ്രധാനമന്ത്രിയോടു രാഹുൽ ?.. "കുറ്റക്കാരനെപ്പോലെ പെരുമാറരുത്, പ്രതികരിക്കൂ'
Monday, February 19, 2018 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: വാ​​യ്പ ത​​ട്ടി​​പ്പ് കേ​​സി​​ൽ വ​​ജ്ര​​വ്യാ​​പാ​​രി നീ​​ര​​വ് മോ​​ദി രാ​​ജ്യം വി​​ട്ട സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​ത്ത പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കും ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജ​​യ്റ്റ്‌ലിക്കു​​മെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി. കു​​റ്റ​​ക്കാ​​ര​​നെപ്പോലെ പെ​​രു​​മാ​​റു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​ൻ പ്രധാനമന്ത്രി ത​​യാ​​റാ​​ക​​ണ​​മെ​​ന്നു രാ​​ഹു​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജ​​യ്റ്റ്‌ലി ഒ​​ളി​​വി​​ലാ​​ണെ​​ന്നും ട്വി​​റ്റ​​റി​​ലി​​ട്ട കു​​റി​​പ്പി​​ൽ രാ​​ഹു​​ൽ പരിഹസിച്ചു.

പ​​രീ​​ക്ഷ​​യി​​ൽ എ​​ങ്ങ​​നെ വി​​ജ​​യി​​ക്കാ​​മെ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി മ​​ണി​​ക്കൂ​​റി​​ലേ​​റെ സം​​സാ​​രി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി, 22,000 കോ​​ടി​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പി​​നെ കു​​റി​​ച്ച് ര​​ണ്ടു മി​​നി​​റ്റ് പോ​​ലും സം​​സാ​​രി​​ക്കാ​​ൻ ത​​യാ​​റാ​​കു​​ന്നി​​ല്ല. ജ​​യ്റ്റ്‌ലി ഒ​​ളി​​വി​​ലാ​​ണ്. കു​​റ്റ​​ക്കാ​​രെ പോ​​ലെ പെ​​രു​​മാ​​റു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കൂ, സം​​സാ​​രി​​ക്കൂ’- ട്വീ​​റ്റി​​ൽ രാ​​ഹു​​ൽ പ​​റ​​ഞ്ഞു.


ഉ​​ന്ന​​ത​​രു​​ടെ പി​​ന്തു​​ണ​​യി​​ല്ലാ​​തെ ഇ​​ത്ര​​വ​​ലി​​യ ത​​ട്ടി​​പ്പ് ന​​ട​​ത്താ​​നാ​​കി​​ല്ലെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് നേ​​ര​​ത്തെ ത​​ന്നെ ആ​​രോ​​പി​​ച്ചി​​രു​​ന്നു. നീ​​ര​​വ് മോ​​ദി വി​​ഷ​​യ​​ത്തി​​ൽ എ​​ന്ത് ന​​ട​​പ​​ടി​​യാ​​ണു സ്വീ​​ക​​രി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​തും ബാ​​ങ്കു​​ക​​ളെ സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ൻ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു ശ​​നി​​യാ​​ഴ്ച രാ​​ഹു​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.