പിഎൻബി തട്ടിപ്പ്: മോദിയുടെ മൗനത്തെ പരിഹസിച്ച് രാഹുൽ
പിഎൻബി തട്ടിപ്പ്: മോദിയുടെ മൗനത്തെ പരിഹസിച്ച് രാഹുൽ
Tuesday, February 20, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് (പിഎൻബി)തട്ടിപ്പിനെ ക്കു​റി​ച്ച് മൗ​നം തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വീ​ണ്ടും രൂ​ക്ഷവി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി. ല​ളി​ത് മോ​ദി​യെ​യും വി​ജ​യ് മ​ല്യ​യെ​യും പോ​ലെ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യും വ​ൻ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷം രാ​ജ്യം വി​ട്ട​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് ട്വിറ്ററിലെ "ഇ​ന്ത്യ​യെ മോ​ദി കൊ​ള്ള​യ​ടി​ക്കു​ന്നു’ എ​ന്ന ഹാ​ഷ്‌ ടാ​ഗി​ൽ രാ​ഹു​ൽ ചോ​ദി​ച്ചു.

അ​ഴി​മ​തി ചെ​യ്യി​ല്ലെ​ന്നും അ​ഴി​മ​തി ന​ട​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും (ന ​ക​ഹൂം​ഗ, ന ​ക​ഹൂ​നെ ദൂം​ഗ) രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​ണ് (ചൗ​ക്കി​ദാർ) താ​നെ​ന്നും മോ​ദി മു​ന്പു ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​ന​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം അ​റി​യാ​ൻ രാ​ജ്യം മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. മോ​ദി​യു​ടെ കൂ​റ് ആ​രോ​ടാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മൗ​ന​മെ​ന്നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.


ആ​ദ്യം ല​ളി​ത് മോ​ദി, പി​ന്നെ വി​ജ​യ് മ​ല്യ. ഇ​പ്പോ​ൾ നീ​ര​വ് മോ​ദി​യും രാ​ജ്യം വി​ട്ടു. അ​ഴി​മ​തി ചെ​യ്യി​ല്ലെ​ന്നും ആ​രും അ​ഴി​മ​തി ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​വി​ടെ​യാ​ണ്? സാ​ഹെ​ബി​ന്‍റെ മൗ​ന​ത്തി​ന്‍റെ കാ​ര​ണം അ​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​രോ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കൂ​റ് എ​ന്ന​തു സ്വ​യം വി​ളി​ച്ചുപ​റ​യു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​നം- ഹി​ന്ദി​യി​ലു​ള്ള ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.