നീരവ് മോദി ദുബായിൽ എന്നു റിപ്പോർട്ട്
നീരവ് മോദി ദുബായിൽ എന്നു റിപ്പോർട്ട്
Tuesday, February 20, 2018 1:01 AM IST
മും​​​ബൈ: നീ​​​ര​​​വ് മോ​​​ദി ദു​​​ബാ​​​യി​​​ലാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​നു മു​​​ന്പേ നീ​​​ര​​​വ് പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ (എ​​​ൻ​​​ആ​​​ർ​​​ഐ) ആ​​​യി മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ര​​​ൻ (റെ​​​സി​​​ഡ​​​ന്‍റ്) എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് നീ​​​ര​​​വി​​​ന് ബാ​​​ങ്കി​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ എ​​​എ​​​ൻ​​​എം എ​​​ന്‍റ​​​ർ പ്രൈ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​ധാ​​​ന രേ​​​ഖ​​​യി​​​ൽ ഇ​​​യാ​​​ളെ എ​​​ൻ​​​ആ​​​ർ​​​ഐ എ​​​ന്നാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

വിവാദ അഭിഭാഷകൻ

നീ​​​ര​​​വ് മോ​​​ദി​​​ക്കു വേ​​​ണ്ടി കോ​​​ട​​​തി​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​ത് വി​​​വാ​​​ദ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ൾ ആ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​ഗ​​​ൾ​​​വാ​​​ളി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ദു​​​ബാ​​​യി​​​ൽ നീ​​​ര​​​വി​​​നെ കാ​​​ണാ​​​ൻ പോ​​​യി​​​ട്ടു​​​ണ്ട് എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. 2ജി ​​​കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ഷ​​​ഫീ​​​ദ് ഉ​​​സ്മാ​​​ൻ ബ​​​ൽ​​​വ, വി​​​നോ​​​ദ് ഗോ​​​യ​​​ങ്ക തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ ആ​​​ളാ​​​ണ് അ​​​ഗ​​​ൾ​​​വാ​​​ൾ. ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് കൂ​​​ടി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ന്യൂ​​​ഡ​​​ൽ​​​ഹി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.