ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്നു കാരാട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്നു കാരാട്ട്
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2014ലേ​തു പോ​ലെ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും വിജയം നേ​ടി​ല്ലെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​കാ​ശ് കാ​രാ​ട്ട്. അ​ന്ന​ത്തേ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നും കാ​രാ​ട്ട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സു​മാ​യി സ​ഖ്യ​മോ ധാ​ര​ണ​യോ പ​റ്റി​ല്ലെ​ന്നു കാ​രാ​ട്ട് ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം മ​തേ​ത​ര സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​മോ​യെ​ന്ന​താ​ണു ചോ​ദ്യ​മെ​ന്നും അ​ക്കാ​ര്യം അ​പ്പോ​ൾ ആ​ലോ​ചി​ക്കു​മെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കാ​രാ​ട്ട് വ്യ​ക്ത​മാ​ക്കി. കോ​ണ്‍ഗ്ര​സു​മാ​യി ധാ​ര​ണ വേ​ണ​മെ​ന്ന സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ബം​ഗാ​ൾ ഘ​ട​ക​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം വീ​ണ്ടും പാ​ടേ ത​ള്ളു​ന്ന​താ​ണ് കാ​രാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന.


പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​നു​ള്ള ക​ര​ടു രാ​ഷ്‌ട്രീ​യ അ​ട​വു ന​യം സം​ബ​ന്ധി​ച്ച് പി​ബി​യു​ടേ​തി​നു വ്യ​ത്യ​സ്തമാ​യ ന്യൂ​ന​പ​ക്ഷ ക​ര​ടു പ്ര​മേ​യം ഉ​ണ്ടാ​യെ​ന്നു കാ​രാ​ട്ട് വി​ശ​ദീ​ക​രി​ച്ചു. അ​തൊ​രു ഭി​ന്നി​പ്പ​ല്ല. നി​ല​വി​ലെ അ​ട​വു​ന​യം അ​ടി​സ്ഥാ​ന​പ​രമ​ല്ലെ​ങ്കി​ലും അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ള​രെ പ്ര​ധാ​ന​മാ​ണ്. യെ​ച്ചൂ​രി​യു​മാ​യി ഭി​ന്ന​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും കാ​രാ​ട്ട് വ്യ​ക്ത​മാ​ക്കി. സു​ന്ദ​ര​യ്യ​യു​ടെ കാ​ല​ത്തും വ്യ​ക്തി​പ​ര​മാ​യി ഭി​ന്ന​ത​ക​ൾ ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല​ർ വ്യ​ക്തി​ക​ളെ​യും വ്യ​ക്തി​ത്വ​ങ്ങ​ളെ​യും മാ​ത്ര​മാ​ണ് കാ​ണു​ക. സി​പി​എ​മ്മി​ന് അ​തു വ​ലി​യ കാ​ര്യ​മ​ല്ല.- കാ​രാ​ട്ട് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.