അനാഥാലയങ്ങളുടെ രജിസ്ട്രേഷനുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: അ​നാ​ഥാ​ല​യ​ങ്ങ​ളുടെയും ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള സ​ർ​ക്കാ​രി​നു മു​ന്നോ​ട്ടു പോ​കാ​മെ​ന്നു സു​പ്രീം കോ​ട​തി. ബാ​ല​നീ​തി പ്ര​കാ​രം എ​ല്ലാ അ​നാ​ഥാ​ല​യ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ സ​മ​സ്തകേ​ര​ള ഉ​ലമ​യ്ക്കു കീ​ഴി​ലു​ള്ള യ​ത്തീം​ഖാ​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി. ​ലോ​കു​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രും സ​മ​സ്ത​യും വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ബാ​ല​നീ​തി നി​യ​മ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​വു​മെ​ന്നും അ​നാ​ഥാ​ല​യ​ങ്ങ​ളെ​യും യത്തീംഖാ നകളെയും അ​ഗ​തിമ​ന്ദി​ര​ങ്ങ​ളെ​യും അ​ത്ത​ര​ത്തി​ൽ കാ​ണാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജിയിൽ ഉ​ന്ന​യി​ച്ച​ത്. അ​തി​നാ​ൽ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ്ടി അ​പ​ർ​ണ ഭ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.


ഓ​ർ​ഫ​നേ​ജ് ക​ണ്‍ട്രോ​ൾ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം, അം​ഗ​ങ്ങ​ൾ, പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച് നാ​ലാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ​സ്ത​യ്ക്കു കീ​ഴി​ലു​ള്ള 205 യ​ത്തീം​ഖാ​ന​ക​ളി​ലേ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണം, ജീ​വ​ന​ക്കാ​രു​ടെ വി​വ​രം, പ്ര​വ​ർ​ത്ത​ന രീ​തി എ​ന്നി​വ​യെ​ല്ലാം അ​റി​യി​ച്ച് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ സ​മ​സ്ത​യോ​ടും നി​ർ​ദേ​ശി​ച്ചു. കേ​സ് നാ​ലാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.