ഡൽഹിയിൽ റേഷൻ മേടിക്കാൻ ഇനി ആധാർ വേണ്ട
ഡൽഹിയിൽ റേഷൻ മേടിക്കാൻ ഇനി ആധാർ വേണ്ട
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി. ചീ​ഫ് സെ​ക്ര​ട്ട​റി​യെ എം​എ​എ​ൽ​മാ​ർ മ​ർ​ദി​ച്ചെ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​രും പോ​ര​ടി​ച്ചു ര​ണ്ടു ത​ട്ടി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ ആ​പ് എം​എ​ൽ​എ​മാ​ർ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ സെ​ക്ര​ട്ടേറി​യ​റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കാ​ബി​ന​റ്റ് യോ​ഗം ചേ​രാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ വ്യ​വ​സ്ഥ നീ​ക്കം ചെ​യ്​ത് കാ​ബി​ന​റ്റ് തീ​രു​മാ​നം ആ​യി അ​റി​യി​ച്ച​ത്.


റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്നാ​ണു മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ധാ​രാ​ളം പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.