ട്രക്ക് മൂന്നു വീടുകൾ ഇടിച്ചു തകർത്തു; എട്ടുപേർ കൊല്ലപ്പെട്ടു
ട്രക്ക് മൂന്നു വീടുകൾ ഇടിച്ചു തകർത്തു; എട്ടുപേർ കൊല്ലപ്പെട്ടു
Thursday, February 22, 2018 1:24 AM IST
ഭോ​​​പ്പാ​​​ൽ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ പാ​​​ഞ്ഞ ഉ​​​രു​​​ക്കു ക​​​ന്പി ക​​​യ​​​റ്റി​​​യ ട്ര​​​ക്ക് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടു മൂ​​​ന്നു വീ​​​ടു​​​ക​​​ൾ ഇ​​​ടി​​​ച്ചു ത​​​ക​​​ർ​​​ത്തു. ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ബ​​​റേ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. 16 ച​​​ക്ര​​​മു​​​ള്ള ട്ര​​​ക്കാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.


ട്ര​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​പാ​​​കു​​​ല​​​രാ​​​യ നാ​​​ട്ടു​​​കാ​​​ർ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യും പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​നു​​​നേ​​​ർ​​​ക്ക് ക​​​ല്ലെ​​​റി​​​യു​​​ക​​​യും ചെ​​​യ്തു. ട്ര​​​ക്ക് ഡ്രൈ​​​വ​​​റെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ന്വേ​​​ഷണം​​​ നടക്കുകയാ​​​ണെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.