ധനുഷ് ബാലസ്റ്റിക് മിസൈൽ പരീക്ഷണം വിജയം
ധനുഷ് ബാലസ്റ്റിക് മിസൈൽ പരീക്ഷണം വിജയം
Saturday, February 24, 2018 12:55 AM IST
ബാ​​​​ല​​​​സോ​​​​ർ (ഒ​​​​ഡീ​​​​ഷ): ആ​​​​ണ​​​​വ പോ​​​​ർ​​​​മു​​​​ന വ​​​​ഹി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ധ​​​​നു​​​​ഷ് ബാ​​​​ല​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ ഒ​​​​ഡീ​​​​ഷാ തീ​​​​ര​​​​ത്ത് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. പൃ​​​​ഥ്വി മി​​​​സൈ​​​​ലി​​​​ന്‍റെ നേ​​​​വ​​​​ൽ പ​​​​തി​​​​പ്പാ​​​​യ ധ​​​​നു​​​​ഷ് ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ പാ​​​​രാ​​​​ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് രാ​​​​വി​​​​ലെ 10.52 ആ​​​​ണ് വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്.

500 കി​​​​ലോ​​​​ഗ്രാം പേ​​​​ലോ​​​​ഡു​​​​മാ​​​​യി ക​​​​ര​​​​യി​​​​ലെ​​​​യും ക​​​​ട​​​​ലി​​​​ലെ​​​​യും ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്ത് പ​​​​തി​​​​ക്കാ​​​​ൻ മി​​​​സൈ​​​​ലി​​​​നാ​​​​കും. 350 കി​​​​ലോ​​​​മീ​​​​റ്റാ​​​​ണ് പ​​​​രി​​​​ധി. സ്റ്റാ​​​​റ്റ​​​​ർ​​​​ജി​​​​ക് ഫോ​​​​ഴ്സ് ക​​​​മാ​​​​ൻ​​​​ഡ് (എ​​​​സ്എ​​​​ഫ്സി) ആ​​​​ണ് പ​​​​രീ​​​​ക്ഷണ ​​​​വി​​​​ക്ഷേ​​​​പ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​രോ​​​​ധ​​​​സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ധ​​​​നു​​​​ഷ് ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നാ​​​​ണ് വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. 2015 ഏ​​​​പ്രി​​​​ൽ ഒ​​​​ന്പ​​​​തി​​​​നു ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ വി​​​​ക്ഷേ​​​​പ​​​​ണ​​​​വും വി​​​​ജ​​​​യ​​​​ക​​​ര​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.