അഴിമതി: ഇന്ത്യയുടെ റാങ്ക് താണു
അഴിമതി: ഇന്ത്യയുടെ റാങ്ക് താണു
Saturday, February 24, 2018 12:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഴി​​​മ​​​തിവി​​​രു​​​ദ്ധ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ഴി​​​മ​​​തി നിലവാരം സംബന്ധിച്ച ആഗോളപട്ടിക യി ൽ ഇ​​​ന്ത്യ ര​​​ണ്ടു സ്ഥാ​​​നം പി​​​ന്നി​​​ലാ​​​യി.
79-ാം സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് 81-ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ടു. ട്രാ​​​ൻ​​​സ്പേ​​​ര​​​ൻ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​ണ്. ര​​​ണ്ടാ​​​മ​​​ത് ഡെ​​​ന്മാ​​​ർ​​​ക്ക്.


ഇ​​​ന്ത്യ​​​യു​​​ടെ അ​​​യ​​​ൽ​​​ക്കാ​​​രി​​​ൽ ഭൂ​​​ട്ടാ​​​ന് 26-ാം റാ​​​ങ്കു​​​ണ്ട്. ശ്രീ​​​ല​​​ങ്ക 91, പാ​​​ക്കി​​​സ്ഥാ​​​ൻ 117, നേ​​​പ്പാ​​​ൾ 122, മ്യാ​​​ൻ​​​മ​​​ർ 130, ബം​​​ഗ്ലാ​​​ദേ​​​ശ് 143 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു നി​​​ല. അ​​​മേ​​​രി​​​ക്ക 16-ഉം ​​​ചൈ​​​ന 77-ഉം ​​​റ​​​ഷ്യ 135 -ഉം ​​​റാ​​​ങ്കി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.