മേഘാലയയിൽ പ്രചാരണം കൊഴുപ്പിച്ചതു മലയാളികൾ
Sunday, February 25, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മേ​ഘാ​ല​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച​ത് മ​ല​യാ​ളി നേ​താ​ക്ക​ൾ. കോ​ണ്‍ഗ്ര​സ്, ബി​ജെ​പി പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​ണ് കേ​ര​ള നേ​താ​ക്ക​ൾ ദി​വ​സ​ങ്ങ​ളോ​ളം ത​ന്പ​ടി​ച്ച് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മേഘാലയയിൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സും മു​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​ർ പി.​എ. സാം​ഗ്‌മയു​ടെ മ​ക്ക​ളു​ടെ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും (എ​ൻ​പി​പി) ബി​ജെ​പി​യു​മാ​ണ് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്.

ആകേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻസ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി സം​ഘ​മെ​ങ്കി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ണ്‍ഗ്ര​സി​ന്‍റെ പ​ട. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി, ശ​ശി ത​രൂ​ർ എം​പി, മു​ൻ​മ​ന്ത്രി​മാ​രാ​യ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി വ​ക്താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, അ​ഡ്വ. അ​നി​ൽ ബോ​സ്, ഇ.​എം. ആ​ഗ​സ്തി, ലാ​ലി വി​ൻ​സ​ന്‍റ്, ടോ​മി ക​ല്ലാ​നി, ചാ​ണ്ടി ഉ​മ്മ​ൻ, മ​ധു ഏ​ബ്ര​ഹാം, ജോ​ണ്‍ കുള​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രാ​ണ് കോൺഗ്രസിനായി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.


ക​ണ്ണ​ന്താ​നം ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി മേ​ഘാ​ല​യ​യി​ലാ​ണ്. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നം​ഗം ജോ​ർ​ജ് കു​ര്യ​നും നോ​ബി​ൾ മാ​ത്യുവും എ​ത്തി​യി​രു​ന്നു. എ​ൻ​സി​പി​ക്കു വേ​ണ്ടി മാ​ണി സി. ​കാ​പ്പ​നും പ്ര​ചാ​ര​ണം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.