ശന്പളം കൊടുക്കാൻ പണമില്ലെന്ന് മെഹുൽ ചോക്സി
Sunday, February 25, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ വെ​ട്ടി​ച്ചു രാ​ജ്യംവി​ട്ട നീ​ര​വ് മോ​ദി​യു​ടെ അ​മ്മാ​വ​നും പ​ങ്കാ​ളി​യു​മാ​യ മെ​ഹു​ൽ ചോക്സി ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞു ക​ത്ത​യ​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് അ​ബൂ​ട്ട് വ​ഴി ജീ​വ​ന​ക്കാ​ർ​ക്കു കൈ​മാ​റി​യ ക​ത്തി​ൽ വേ​റെ ജോ​ലി നോ​ക്കി​ക്കൊ​ള്ളാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ചോക്സിയും രാജ്യം വിട്ടിരിക്കുകയാണ്. സ​ത്യം തെ​ളി​യും. ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ഇ​പ്പോ​ൾ സാ​ധ്യ​മ​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച ക​ന്പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ ശ​ന്പ​ളാ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടും​വ​രെ കൈ​വ​ശം വയ്​ക്കാം.


തൊ​ഴി​ലാ​ളി​ക​ൾ​ക്കു റി​ലീ​വിം​ഗ് ലെ​റ്റ​റും എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ച്ച്ആ​ർ വി​ഭാ​ഗം ന​ൽ​ക​ണ​മെ​ന്നും ക​ത്തി​ൽ ചോ​ക്സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​യ്പാ ത​ട്ടി​പ്പു പു​റ​ത്തു വ​ന്ന​തോ​ടെ ഇ​രു​വ​രു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ് ന​ട​ത്തു​ക​യും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. പാ​സ്പോ​ർ​ട്ടു​ക​ളും റ​ദ്ദാ​ക്കി. ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു നീ​ര​വ് മോ​ദി​യും പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.