ബിജെപി ഇതര നേതാക്കൾക്ക് സോണിയയുടെ അത്താഴവിരുന്ന് ഇന്ന്
Tuesday, March 13, 2018 2:18 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യം ല​ക്ഷ്യ​മി​ട്ട് സോ​ണി​യാ ഗാ​ന്ധി​യു​ടെ അ​ത്താ​ഴ വി​രു​ന്ന് ഇ​ന്ന്. ബി​ജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ളി​ലെ പ്ര​മു​ഖ​രെ​ല്ലാം സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ ഇ​ന്നു രാ​ത്രി ന​ട​ക്കു​ന്ന വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ച്ച ടി​ഡി​പി​യു​ടെ നേ​താ​വ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു വി​രു​ന്നി​നെ​ത്തി​ല്ല.

തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി സോ​ണി​യ​യു​ടെ വി​രു​ന്നി​ന് വ​രി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യ​ൻ പ​ങ്കെ​ടു​ക്കും. ഇ​ട​തു നേ​താ​ക്ക​ൾ അടക്കമുള്ളവർ പ​ത്താം ന​ന്പ​ർ ജ​ൻ​പ​ഥി​ലെ സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ രാ​ത്രി എ​ട്ടി​നു ന​ട​ക്കു​ന്ന വി​രു​ന്നി​നെ​ത്തു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള​ത്തി​ൽനി​ന്ന് മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി, ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും സോ​ണി​യ​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കാ​യി സോ​ണി​യ വി​രു​ന്ന് ന​യ​ത​ന്ത്രം ന​ട​പ്പാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.