കേജരിവാളിന്‍റെ ഉപദേശകൻ രാജിവച്ചു
Wednesday, March 14, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ വി.​കെ. ജ​യി​ൻ രാ​ജിവ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥാ​നം ഒ​ഴി​യു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള രാ​ജി​ക്ക​ത്ത് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​ക്കും ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്കും കൈ​മാ​റി.


ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ആം ആദ്മി പാർട്ടി എം​എ​എ​ൽ​മാ​ർ കൈ​യേ​റ്റം ചെ​യ്ത കേസിൽ വി.​കെ ജ​യി​ൻ ദൃ​ക്സാ​ക്ഷി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ക​ണ്ണ​ട താ​ഴെ വീ​ഴു​ന്ന​ത് ക​ണ്ടു എ​ന്നാ​ണ് ജ​യി​ൻ മൊഴി നല്കിയത്.