റെ​ജി ജോ​സ​ഫി​ന് റീ​ച്ച്-​ലി​ല്ലി ദേ​ശീ​യ മാ​ധ്യ​മ അ​വാ​ർ​ഡ്
Wednesday, March 14, 2018 12:45 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക്ഷ​​യ​​രോ​​ഗ സം​​ബ​​ന്ധ​​മാ​​യ ആ​​രോ​​ഗ്യ റി​​പ്പോ​​ർ​​ട്ടിം​​ഗി​​നു​​ള്ള റീ​​ച്ച്-​​ലി​​ല്ലി ദേ​​ശീ​​യ മാ​​ധ്യ​​മ അ​​വാ​​ർ​​ഡി​​നു ദീ​​പി​​ക കോ​​ട്ട​​യം ബ്യൂ​​റോ ചീ​​ഫ് റെ​​ജി ജോ​​സ​​ഫ് അ​​ർ​​ഹ​​നാ​​യി.

35,000 രൂ​​പ​​യും പ്ര​​ശ​​സ്തിപ​​ത്ര​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​വാ​​ർ​​ഡ് നാ​​ളെ വൈ​​കു​​ന്നേ​​രം ഡ​​ൽ​​ഹി താജ് മ​​ഹ​​ൽ ഹോ​​ട്ട​​ലി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ റീ​​ച്ച് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്്ട​​ർ ഡോ. ​​ലൂ​​സി​​യ ഡി​​ഷ്യു സ​​മ്മാ​​നി​​ക്കും. ക്ഷ​​യ​​രോ​​ഗ​​നി​​ർ​​മാ​​ർ​​ജ​​ന പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് യു​​എ​​ൻ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ന്താ​​രാ​ഷ്‌​ട്ര സം​​ഘ​​ട​​ന​​യാ​​ണ് റീ​​ച്ച്.


ത​​ബാ​​സും ബ​​ർ​​ണാ​​ഗ​​ർ​​വാ​​ല (ഇ​​ന്ത്യ​​ൻ എ​​ക്സ്പ്ര​​സ്), രാ​​കേ​​ഷ് മാ​​ള​​വ്യ (എ​​ൻ​​ഡി​​ടി​​വി), ശ​​ക്തി കു​​ച്രൂ, ഗീ​​താ​​ഞ്ജ​​ലി മ​​നാ​​സ് (ഗ​​വേ​​ണ​​ൻ​​സ് നൗ), ​​ശ്രേ​​യ ഷാ (​​ഇ​​ന്ത്യ സ്പെ​​ൻ​​ഡ്സ്), ന​​ന്ദി​​ത വെ​​ങ്ക​​ടേ​​ശ​​ൻ (ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ), ആ​​ന​​ന്ദ് തി​​വാ​​രി (പ്ര​​ഭാ​​ത് ഖ​​ബാ​​ർ) എ​​ന്നി​​വ​​രും അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​യി. റീ​​ച്ച് ലി​​ല്ലി മാ​​ധ്യ​​മ ഫെ​​ലോ​​ഷി​​പ്പ് മു​​ന്പും റെ​​ജി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​ഴ​​യി​​ടം പു​​ല്ലു​​തു​​രു​​ത്തി​​യി​​ൽ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും പു​​ത്ര​​നാ​​ണ്. ഭാ​​ര്യ ആ​​ഷ്‌ലി. മ​​ക്ക​​ൾ: ആ​​ഗ്ന​​സ്, അ​​ൽ​​ഫോ​​ൻ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.