യോ​ഗിയെ ക​ർ​ണാ​ട​ക പ്ര​ചാ​ര​ണ​ ചുമ​ത​ല​യി​ൽ​നി​ന്നു മാ​റ്റി​യേ​ക്കും
യോ​ഗിയെ ക​ർ​ണാ​ട​ക പ്ര​ചാ​ര​ണ​ ചുമ​ത​ല​യി​ൽ​നി​ന്നു മാ​റ്റി​യേ​ക്കും
Friday, March 16, 2018 12:21 AM IST
ബം​​​ഗ​​​ളൂ​​​രു: ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ​​യു​​ണ്ടാ​​​യ തോ​​ൽ​​വി​​യു​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നെ ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​നാ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തു യോ​​​ഗി​​യെ​​​യാ​​​ണ്.

ഇ​​​തി​​​നോ​​​ട​​​കം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും മം​​​ഗ​​​ളൂ​​​രു​​​വി​​​ലും നാ​​​ല് റാ​​​ലി​​​ക​​​ളി​​​ൽ അ​​ദ്ദേ​​ഹം പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും അ​​ദ്ദേ​​ഹ​​ത്തെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് റാ​​​ലി​​​ക​​​ളും റോ​​​ഡ് ഷോ​​​ക​​​ളും ന​​​ട​​​ത്താ​​​ൻ ബി​​​ജെ​​​പി തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ ക​​​ന​​​ത്ത തി​​രി​​ച്ച​​ടി​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യോ​​​ഗി​​​യു​​​ടെ സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ലെ തോ​​​ൽ​​​വി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന​​​തും ബി​​​ജെ​​​പി​​​യെ വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്നു.

യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​മ്പോ​​​ഴൊ​​​ക്കെ ട്വി​​​റ്റ​​​റി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​രാ​​​റു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ യോ​​​ഗി​​​ക്കെ​​​തി​​​രേ വീ​​​ണ്ടും രം​​​ഗ​​​ത്തു​​​വ​​​ന്നു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വ​​​ന്ന് ഉ​​​പ​​​ദേ​​​ശം​​ന​​​ൽ​​​കു​​​ന്ന സ​​​മ​​​യം കു​​​റ​​യ്ക്കു​​ക​​യും സ്വ​​​ന്തം സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​വു​​ക​​യും ചെ​​യ്യ​​ണ​​​മെ​​​ന്നാ​​​ണ് യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​നോ​​ട് സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​പ​​​ദേ​​​ശി​​​ച്ച​​​ത്.


ബി​​​ജെ​​​പി​​​യു​​​ടെ താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​നു പെ​​​ട്ടെ​​​ന്നൊ​​​രു സു​​​പ്ര​​​ഭാ​​​ത​​​ത്തി​​​ൽ താ​​​ര​​​മൂ​​​ല്യം ഇ​​​ടി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​മ​​​ലിം​​​ഗ റെ​​​ഡ്ഡി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. യോ​​​ഗി​​​യു​​​ടെ പി​​​ന്നാ​​​ലെ പോ​​​കാ​​​തെ സ്വ​​​ന്തം കാ​​​ലി​​​ൽ നി​​​ൽ​​​ക്കാ​​​ൻ യെ​​​ദി​​​യൂ​​​ര​​​പ്പ​​​യെ ഉ​​​പ​​​ദേ​​​ശി​​​ച്ചു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഇ​​​ന്ന​​​ലെ രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യും ചെ​​​യ്തു. യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ കാ​​​ൽ​​​ക്ക​​​ൽ വീ​​​ണു പ്ര​​​ണ​​​മി​​​ക്കു​​​ന്ന യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ചി​​​ത്രം​​​കൂ​​​ടി ട്വീ​​​റ്റ് ചെ​​​യ്താ​​​ണു യെ​​​ദി​​​യൂ​​​ര​​​പ്പ​​​യ്ക്ക് കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഉ​​​പ​​​ദേ​​ശം. ഇ​​​നി​​​യെ​​​ങ്കി​​​ലും സ്വ​​​ന്തം അ​​​ഭി​​​മാ​​​നം നോ​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​ന്തം സീ​​​റ്റി​​​ൽ​​​പ്പോ​​​ലും ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പു​​​റ​​​ത്തു​​​ള്ള ഒ​​​രാ​​​ൾ​​​ക്കു​​​ മു​​​ന്നി​​​ൽ പ്ര​​​ണ​​​മി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.