ഒന്നും നടന്നില്ല, 10-ാം ദിവസവും പാർലമെന്‍റ് പിരിഞ്ഞു
ഒന്നും നടന്നില്ല,  10-ാം ദിവസവും  പാർലമെന്‍റ്  പിരിഞ്ഞു
Saturday, March 17, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ച​ർ​ച്ച​ക​ളോ പ​തി​വു ന​ട​പ​ടി​ക​ളോ ഒ​ന്നും ഇ​ല്ലാ​തെ തു​ട​ർ​ച്ച​യാ​യ പ​ത്താം ദി​വ​സ​വും പാ​ർ​ല​മെ​ന്‍റ് പി​രി​ഞ്ഞു. ഇ​തി​നി​ടെ ച​ർ​ച്ച​യി​ല്ലാ​തെ സ​ർ​ക്കാ​ർ ബ​ജ​റ്റ് പാ​സാ​ക്കി​യെ​ടു​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ്, ആ​ന്ധ്ര പ്ര​ദേ​ശി​ന് പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി, കാ​വേ​രി പ്ര​ശ്നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും മു​ങ്ങി​യ​ത്.

തു​ട​ർ​ച്ച​യാ​യി രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ളി​ല്ലാ​തെ പി​രി​യു​ന്ന​തി​ൽ രോ​ഷ​വും നി​രാ​ശ​യും പ്ര​ക​ടി​പ്പി​ച്ച് അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ക്കാ​ത്ത​തു വേ​ദ​നാ​ജ​ന​ക​മാ​ണ്. ക്ഷ​മ​യെ പ​രീ​ക്ഷി​ക്ക​രു​ത്. ഒ​ന്നും ചെ​യ്യാ​തെ വെ​റു​തെ രാ​ജ്യ​സ​ഭ ചേ​രു​ന്നു. പ​ര​സ്പ​രം അ​ഭി​സം​ബോ​ധ​ന ചെ​യ്തു പി​രി​യു​ന്നു. ഇ​പ്പോ​ഴ​ത്തെ സ്ഥ​ിതി​യി​താ​ണെ​ന്നും ഇ​ന്ന​ലെ​യും ഉ​യ​ർ​ന്ന പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.


കാ​യി​ക​മാ​യി ഇ​ട​പെ​ട്ട​ല്ല ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഒ​ന്നു​കി​ൽ സ​മ​വാ​യ​ത്തി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യ​ത്തോ​ടെ​യോ വേ​ണം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.