ഇർഫാൻ ഖാന് അർബുദം
ഇർഫാൻ ഖാന് അർബുദം
Saturday, March 17, 2018 2:08 AM IST
മും​​​​ബൈ: ത​​​​നി​​​​ക്ക് അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ന്യൂ​​​​റോ​​​​എ​​​​ൻ​​​​ഡോ​​​​ക്ര​​​​യി​​​​ൻ അ​​​ർ​​​ബു​​​ദ​​​മാ​​​ണെ​​​ന്നു ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ ഇ​​​​ർ​​​​ഫാ​​​​ൻ ഖാ​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ​​​​ക്കു വെ​​​​ളി​​​​യി​​​​ലാ​​​​ണ്. ത​​​​നി​​​​ക്ക് ആ​​​​ളു​​​​ക​​​​ൾ ന​​​​ല്കു​​​​ന്ന പി​​​​ന്തു​​​​ണ​​​​യ്ക്കും സ്നേ​​​​ഹ​​​​ത്തി​​​​നും ന​​​​ന്ദി​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ന്പ​​​​ത്തി​​​​യൊ​​​​ന്നു​​​​കാ​​​​ര​​​​നാ​​​​യ താ​​​​രം പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.

ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഴ​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​ണ് ന്യൂ​​​​റോ എ​​​​ൻ​​​​ഡോ​​​​ക്ര​​​​യി​​​​ൻ ട്യൂ​​​​മ​​​​ർ. ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ലും ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ലും കു​​​​ട​​​​ലി​​​​ലും മു​​​​ഴ​​​​ക​​​​ളു​​​​ണ്ടാ​​​​കും. നാ​​​​ഡീ​​​​കോ​​​​ശ​​​​ങ്ങ​​​​ളും ഗ്ര​​​​ന്ഥി​​​​ക​​​​ളും ചേ​​​​രു​​​​ന്ന ഭാ​​​​ഗ​​​​ത്താ​​​​ണ് മു​​​​ഴ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.


ഇ​​​​ത്ത​​​​രം അ​​​​ർ​​​​ബു​​​​ദം അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണെ​​​​ന്ന് എ​​​​യിം​​​​സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​സു​​​​നി​​​​ൽ കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.