എഐസിസി സമ്മേളനത്തിന് ഇന്നു തുടക്കം
എഐസിസി സമ്മേളനത്തിന് ഇന്നു തുടക്കം
Saturday, March 17, 2018 2:08 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​നെ പു​തു​യു​ഗ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള എ​ഐ​സി​സി സ​മ്മേ​ള​നം ഇ​ന്നു തു​ട​ക്കം. രാ​ഹു​ൽ ഗാ​ന്ധി​യെ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി ഒൗ​പ​ചാ​രി​ക​മാ​യി അ​വ​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും കോ​ണ്‍ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​നം വേ​ദി​യാ​കും.

കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ല. വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ലീ​ന​റി ചു​മ​ത​ല​പ്പെ​ടു​ത്തും. സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട ക​ര​ട് പ്ര​മേ​യ​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ ചേ​ർ​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി.


യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, എ.​കെ ആ​ന്‍റ​ണി അടക്കമുള്ളവർ പ​ങ്കെ​ടു​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഒ​പ്പം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​കും സ​ന്പൂ​ർ​ണ പ്ലീ​ന​റി സ​മ്മേ​ള​ത്തി​ലെ മു​ഖ്യ അ​ജ​ൻഡ. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​ത്തി​നാ​യു​ള്ള സാ​ധ്യ​ത​ക​ളും നീ​ക്കു​പോ​ക്കു​ക​ളും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. ഇ​ന്ന​ലെ വൈ​കി​ട്ട് കോ​ണ്‍ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി. 1500ല​ധി​കം എ​ഐ​സി​സി പ്ര​തി​നി​ധി​ക​ൾ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


ഇ​തി​നു പു​റ​മേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000 ല​ധി​കം പ്ര​തി​നി​ധി​ക​ൾ കൂ​ടി പ​ങ്കെ​ടു​ക്കും.
ഓ​രോ സം​സ്ഥാ​ന​ത്തുനി​ന്നും ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ൽ​കി ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വയ്ക്കാൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.