ഫരീദാബാദ് രൂപതയിൽ 23ന് പ്രാർഥനാ ദിനം
Sunday, March 18, 2018 12:35 AM IST
ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും വീ​ണ്ടെ​ടു​ക്കാ​ൻ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യു​ള്ള ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ 23ന് ​പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തും. സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കും മേ​ജ​ർ അ​തി​രൂ​പ​ത​യ്ക്കും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് മു​ഴു​വ​നും വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി ഇ​ട​പാ​ട് പോ​ലു​ള്ള സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക​ക​ത്തു പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. അ​തി​നു പ​ക​രം സ​ഭേ​ത​ര ത​ല​ങ്ങ​ളി​ലേ​ക്ക് അ​വ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടു​ക​യും സ​ഭ​യെ മു​ഴു​വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്കും വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​നാ​കെ ആ​ശ​ങ്കാ​ജ​ന​ക​വും വേ​ദ​നാ​ക​ര​വു​മാ​ണെ​ന്ന് മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.