കോണ്‍ഗ്രസിൽ വിപ്ലവകരമായ മാറ്റത്തിനു സമയമായി: വി.ഡി. സതീശൻ
കോണ്‍ഗ്രസിൽ വിപ്ലവകരമായ മാറ്റത്തിനു സമയമായി: വി.ഡി. സതീശൻ
Monday, March 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നു സ​മ​യ​മാ​യെ​ന്ന് കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​യം വി​മ​ർ​ശ​ന​ത്തി​നും ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും കോ​ണ്‍ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും സ​തീ​ശ​ൻ പി. ​ചി​ദം​ബ​രം അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി​ക്കൊ​ണ്ടു സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ൻ​ഡി​എ എ​ന്നാ​ൽ നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ അ​ല​യ​ൻ​സ് (ദേ​ശീ​യ ദു​ര​ന്ത സ​ഖ്യം) ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.


തൊ​ണ്ണൂ​റു​ക​ളി​ലെ സാ​ന്പ​ത്തി​ക ഉ​ദാ​ര​വ​ത്ക​ര​ണ​വും ആ​ഗോ​ളീ​ക​ര​ണ​വും അ​ന്ന​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും അ​തു​വ​ഴി നേ​ടി​യ വ​ള​ർ​ച്ച​യാ​ണ് രാ​ജ്യ​ത്ത് സാ​ന്പ​ത്തും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ച​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു കാ​ര​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.