ക​ളി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Tuesday, March 20, 2018 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ളി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൂ​ട്ടു​കാ​ര​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​വി റ​സി​ഡ​ൻ​സി ബാ​ലു​സു​ബ്ര​ഹ്്മ​ണ്യ​ത്തി​ന്‍റെ മ​ക​ൻ ന​രേ​ൻ കാ​ർ​ത്തി​കേ​യ​നാ​ണ് (10) മ​രി​ച്ച​ത്.

കൂ​ട്ടു​കാ​രു​മാ​യി ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ലേ​ക്കു വീ​ണ പ​ന്തെ​ടു​ക്കു​ന്ന​തി​നു ന​രേ​നും കൂ​ട്ടു​കാ​ര​നാ​യ വി​ശാ​ലും പോ​കു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി​ക​ന്പി​യി​ൽ​നി​ന്നും ഷോ​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​രി​സ​ര​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ ന​രേ​ൻ കാ​ർ​ത്തി​കേ​യ​ൻ മ​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പീ​ള​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.