യോഗഗ്രാമ പദ്ധതിക്ക് കുന്നന്താനം മാതൃക
Wednesday, March 21, 2018 1:36 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ശ​വാ​സ​ന​ത്തി​ൽ കി​ട​ക്കു​ന്ന ഇ​ന്ത്യ​യി​ലെ 500 ഗ്രാ​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ല ഉ​യ​ർ​ത്തി ഭു​ജം​ഗാ​സ​ന​ത്തി​ൽ നി​ൽ​ക്കു​ക​യാ​ണ് കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത്. തെ​ര​ഞ്ഞെ​ടു​ത്ത 500 ഗ്രാ​മ​ങ്ങ​ളി​ലാ​യി കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന സ​ന്പൂ​ർ​ണ യോ​ഗഗ്രാ​മ പ​ദ്ധ​തി​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​നെ​യാ​ണു മാ​തൃ​ക​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

യോ​ഗ പ​രി​ശീ​ല​ന​ത്തി​ൽ കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​ക ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നാ​ണ് ആ​യു​ഷ് വ​കു​പ്പ് സെ​ക്ര​ട്ട​റി വൈ​ദ്യ രാ​ജേ​ഷ് കോ​ട്ടേ​ച പ​റ​ഞ്ഞു. കു​ന്ന​ന്താ​നം മാ​തൃ​ക രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കാ​നാ​ണു കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. ആ​ദ്യം പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി തു​ട​ങ്ങി പി​ന്നീ​ട് രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും കോ​ട്ടേ​ച പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കു​ന്ന​ന്താ​ന​ത്ത് യോ​ഗം പ​രിശീ​ല​നം സ​ന്പൂ​ർ​ണ​മാ​യി ആ​രം​ഭി​ച്ച​ത്. ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ​ക്കു പു​റ​മേ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.


ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​നാ​യി ജ​യ്പൂ​ർ, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, മൈ​സൂ​ർ എ​ന്നീ നാ​ലു ന​ഗ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. മാ​ർ​ച്ച് 21 മു​ത​ൽ 23 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗ ഫെ​സ്റ്റി​നു പി​ന്നാ​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ യോ​ഗ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വി​വി​ധ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളി​ലേ​ക്ക് 100 അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.