ഇറാക്കിലെ വീഴ്ച മറയ്ക്കാൻ വിവാദമെന്നു രാഹുൽ ട്വിറ്ററിൽ
ഇറാക്കിലെ വീഴ്ച മറയ്ക്കാൻ വിവാദമെന്നു രാഹുൽ ട്വിറ്ററിൽ
Friday, March 23, 2018 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ക്ക് പ്ര​ശ്ന​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യി​ൽ നി​ന്നു ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക വി​വാ​ദ​മു​ണ്ടാ​ക്കി​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. 39 ഇ​ന്ത്യാ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം മ​റ​യ്ക്കാ​നാ​ണ് കോ​ണ്‍ഗ്ര​സി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ത്തു​ന്ന​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ട്വി​റ്റ​റി​ലെ കു​റി​പ്പ് ഇ​ങ്ങ​നെ:

“പ്ര​ശ്നം: 39 ഇ​ന്ത്യാ​ക്കാ​ർ മ​രി​ച്ചു, സ​ർ​ക്കാ​ർ ക​ള്ളം പ​റ​ഞ്ഞ​ത് പി​ടി​ക്ക​പ്പെ​ട്ടു.
പ​രി​ഹാ​രം: രേ​ഖ ചോ​ർ​ത്ത​ൽ വി​വാ​ദം കോ​ണ്‍ഗ്ര​സി​നു മേ​ൽ കെ​ട്ടി​വ​യ്ക്കു​ക.

ഫ​ലം: മാ​ധ്യ​മ​ങ്ങ​ൾ അ​തി​ൽ വീ​ണു, 39 ഇ​ന്ത്യാ​ക്കാ​രു​ടെ കാ​ര്യം റ​ഡാ​റി​ൽ നി​ന്ന് ഇ​ല്ലാ​താ​യി
പ്ര​ശ്നം പ​രി​ഹ​രി​ച്ചു’

അ​തേ​സ​മ​യം, ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഗ​ബ​ർ സിം​ഗ് ടാ​ക്സ് എ​ന്നും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വി​ക​സ​ന​ത്തി​നു വ​ട്ടാ​യി എ​ന്നും രാ​ഹു​ൽ പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത് കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് കേ​ന്ദ്ര ഐ​ടി, നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.