ട്രെയിനുകളിലെ വൃത്തി ഉറപ്പാക്കാൻ എസ്എംഎസ് സേവനം
ട്രെയിനുകളിലെ വൃത്തി ഉറപ്പാക്കാൻ എസ്എംഎസ് സേവനം
Saturday, March 24, 2018 1:12 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​ല്ലാ ട്രെ​യി​നു​ക​ളി​ലെ​യും വൃ​ത്തി ഉ​റ​പ്പാ​ക്കാ​നാ​യി കോ​ച്ച് മി​ത്ര, ക്ലീ​ൻ മൈ ​കോ​ച്ച് എ​ന്നീ പേ​രു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് എ​സ്എം​എ​സ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജോ​യി ഏ​ബ്ര​ഹാം എം​പി​യെ റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന 79 ട്രെ​യി​നു​ക​ളി​ൽ 58 എ​ണ്ണ​ത്തി​ലും ഓ​ണ്‍ബോ​ർ​ഡ് ഹൗ​സ് കീ​പ്പിം​ഗ് സ​ർ​വീ​സ് (ഒ​ബി​എ​ച്ച്എ​സ്) ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും കോ​ച്ചു​ക​ളു​ടെ റി​പ്പ​യ​റിം​ഗി​നും ശു​ചി​ത്വ​ത്തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ റെ​യി​ൽ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വ​വും അ​റ്റ​കു​റ്റ​പ​ണി​ക​ളും സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ കി​ട്ടാ​റു​ണ്ടെ​ന്ന് മ​ന്ത്രി സ​മ്മ​തി​ച്ചു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളു​ടെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം, നാ​ഗ​ർ​കോ​വി​ൽ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ച്ചു​വേ​ളി, ഷൊ​ർ​ണൂ​ർ, മം​ഗ​ലാ​പു​രം ഡി​പ്പോ​ക​ളി​ൽ ഇ​പ്പോ​ൾ ഇ​തി​നാ​യി സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഷൊ​ർ​ണൂ​ർ, മം​ഗ​ലാ​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ ദി​വ​സ​വും 400 കോ​ച്ചു​ക​ൾ​ക്ക് ക്ലീ​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ ക​രാ​റ​നു​സ​രി​ച്ച് പ്ര​ത്യേ​ക ശ്ര​ദ്ധ​യും ന​ൽ​കു​ന്നു. കേ​ടാ​യ മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ന​ന്നാ​ക്കു​ന്ന​തു മു​ത​ൽ പാ​ൻ​ട്രി കാ​റു​ക​ളി​ൽ അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നു വ​രെ ന​ട​പ​ടി​ക​ളെ​ടു​ത്തു വ​രു​ന്നു.


ട്രെ​യി​നു​ക​ളി​ലെ ബെ​ഡ്ഷീ​റ്റു​ക​ളു​ടെ​യും മ​റ്റും ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി കൊ​ച്ചു​വേ​ളി​യി​ൽ മൂ​ന്നു ട​ണ്‍ ശേ​ഷി​യു​ള്ള ആ​ധു​നി​ക അ​ല​ക്കു​യ​ന്ത്രം സ്ഥാ​പി​ച്ച​താ​യും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഓ​ടു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ ഓ​ണ്‍ബോ​ർ​ഡ് ഹൗ​സ് കീ​പ്പിം​ഗ് സ​ർ​വീ​സ് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ​ക്കാ​ണ് എ​സ്എം​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള ശേ​ഷി​ച്ച 21 ട്രെ​യി​നു​ക​ളി​ലും ഒ​ബി​എ​ച്ച്എ​സ് ഏ​ർ​പ്പെ​ടു​ത്തും. എ​സി കോ​ച്ചു​ക​ളു​ടെ​യും ശു​ചി​മു​റി​ക​ളു​ടെ​യും വൃ​ത്തി ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യി ജോ​യി ഏ​ബ്ര​ഹാ​മി​ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. വ​യ​നാ​ട് എ​ക്സ്പ്ര​സി​ൽ അ​ട​ക്കം കേ​ര​ള​ത്തി​ലൂ​ടെ പോ​കു​ന്ന എ​ട്ട് ട്രെ​യി​നു​ക​ൾ​ക്ക് ആ​ധു​നി​ക കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.