കേന്ദ്രസർക്കാരിനു സമ്മർദമേറി; അവിശ്വാസവുമായി കോൺഗ്രസും
കേന്ദ്രസർക്കാരിനു സമ്മർദമേറി; അവിശ്വാസവുമായി കോൺഗ്രസും
Saturday, March 24, 2018 2:30 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള​ള സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കോ​ണ്‍ഗ്ര​സും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സും ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം ഇ​ന്ന​ലെ​യും പ​രി​ഗ​ണി​ക്കാ​തെ ലോ​ക്സ​ഭ മൂ​ന്നു ദി​വ​സ​ത്തേ​ക്കു പി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച സ​ഭാ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​നം മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യും തു​ട​രു​ന്പോ​ഴാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പു​തി​യ നീ​ക്ക​വു​മാ​യി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍ഗ്ര​സും രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നു തു​ട​ങ്ങി​യ​തു മു​ത​ൽ മു​ട​ങ്ങി​യ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ഇ​ന്ന​ലെ​യും പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. രാ​വി​ലെ സ​ഭ സ​മ്മേ​ളി​ച്ച​തു മു​ത​ൽ ബി​ജെ​പി​യോ​ട് അ​ടു​പ്പ​മു​ള്ള അ​ണ്ണാ ഡി​എം​കെ, ടി​ആ​ർ​എ​സ് പാ​ർ​ട്ടി​ക​ളു​ടെ എം​പി​മാ​ർ മാ​ത്രം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​ച്ചു. ഒ​ട്ടും കാ​ത്തു​നി​ൽ​ക്കാ​തെ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ആ​ദ്യം ഉ​ച്ച​വ​രെ​യും പി​ന്നീ​ട് ചൊ​വ്വാ​ഴ്ച വീ​ണ്ടും ചേ​രാ​നു​മാ​യി പി​രി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.


അ​ടു​ത്ത​ ചൊവ്വാ​ഴ്ച തു​ട​ങ്ങു​ന്ന ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ കാ​ര്യ​പ​രി​പാ​ടി​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് ഖാ​ർ​ഗെ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് രേ​ഖാ​മൂ​ലം ന​ൽ​കി. സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പ​തി​നേ​ഴാം അ​ധ്യാ​യ​ത്തി​ലെ 198 (ബി) ​ച​ട്ട​പ്ര​കാ​ര​മാ​ണ് ഖാ​ർ​ഗെ​യു​ടെ ക​ത്ത്. ചൊ​വ്വാ​ഴ്ച വീ​ണ്ടും ലോ​ക്സ​ഭ സ​മ്മേ​ളി​ക്കു​ന്പോ​ഴും കോ​ണ്‍ഗ്ര​സി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം കൂ​ടി പ​രി​ഗ​ണി​ക്കാ​തി​രി​ക്കാ​ൻ തെ​ലു​ങ്കാ​ന രാ​ഷ്‌ട്ര​സ​മി​തി​യും അ​ണ്ണാ ഡി​എം​കെ​യും ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​വി​ശ്വാ​സ പ്ര​മേ​യം അ​ട​ക്കം എ​ന്തും ച​ർ​ച്ച ചെ​യ്യാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് പ​റ​യു​ന്പോ​ഴും സ്തം​ഭ​നം പ​രി​ഹ​രി​ക്കാ​നോ, ബി​ജെ​പി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ര​ണ്ടു പാ​ർ​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നോ പ്ര​ധാ​ന​മ​ന്ത്രിയും മു​തി​ർ​ന്ന മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ഗൗ​ര​വ​മാ​യ ശ്ര​മം പോ​ലും ന​ട​ത്തു​ന്നി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ, ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പാ​ടെ ഒ​ലി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യേ​റി.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.