ഇരട്ടപ്പദവി: 20 ആം ആദ്മി എംഎൽ‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
ഇരട്ടപ്പദവി: 20 ആം ആദ്മി എംഎൽ‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
Saturday, March 24, 2018 2:30 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട​പ്പ​ദ​വി വി​ഷ​യ​ത്തി​ൽ 20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. അ​യോ​ഗ്യ​രാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ സ്വാ​ഭാ​വി​ക നീ​തി ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ഹൈ​ക്കോ​ട​തി, എം​എ​ൽ​എ​മാ​രു​ടെ വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ക്കാ​നും ക​മ്മീ​ഷ​നോ​ടു നി​ർ​ദേ​ശി​ച്ചു. അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കു​ന്ന​തി​നു മു​ന്പ് ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യാ​റാ​യി​ല്ലെ​ന്ന ആപ് എം​എ​ൽ​എ​മാ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി എം​എ​ൽ​എ​മാ​രെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത് ഇ​ര​ട്ട​പ്പ​ദ​വി​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 20 പേ​രെ രാ​ഷ്‌ട്ര​പ​തി അ​യോ​ഗ്യ​രാ​ക്കി​യ​ത്. ഇ​ര​ട്ട​പ്പ​ദ​വി വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ബി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രാ​ഷ്‌ട്ര​പ​തി​ക്കു ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു മ​റ്റ് പ്ര​തി​ഫ​ലം പ​റ്റു​ന്ന പ​ദ​വി​ക​ൾ വ​ഹി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.


എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു ക​മ്മീ​ഷ​ൻ സ്ഥ​ല​മൊ​രു​ക്കി​യി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും എം​എ​ൽ​എ​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് അം​ഗീ​ക​രി​ച്ച കോ​ട​തി, സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ​മാ​രു​ടെ കേ​സ് പു​തു​താ​യി പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, സ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണു കോ​ട​തി​വി​ധി​യി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ളെ പു​റ​ത്താ​ക്കി​യ​തു തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. ആ ​ജ​ന​ങ്ങ​ൾ​ക്കാ​ണു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നീ​തി ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.