ദളിതർക്കെതിരേയുള്ള അതിക്രമം : പുനഃപരിശോധനാ ഹർജിയിൽ കേരളവും കക്ഷിചേർന്നു
Sunday, April 15, 2018 2:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മം ത​​ട​​യാ​നു​​ള്ള എ​​സ്‌​സി, എ​​സ്ടി നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തി​​യു​​ള്ള ഉ​​ത്ത​​ര​​വി​​നെ​​തി​​രേ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കിയ പു​​നഃ​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി​​യി​​ൽ കേ​​ര​​ള​​വും ക​​ക്ഷി​ചേ​​ർ​​ന്നു. നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്തി സു​​പ്രീം​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ അ​​ര​​ക്ഷി​​താ​​വ​​സ്ഥ സൃ​​ഷ്ടി​​ച്ചെ​​ന്നാ​​ണു ഹ​​ർ​​ജി​​യി​​ൽ കേ​​ര​​ളം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്.

ദൂ​​ര​​വ്യാ​​പ​​ക പ്ര​​ത്യാ​​ഘാ​​തം സൃ​​ഷ്ടി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന ഉ​​ത്ത​​ര​​വ് പു​​നഃപ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു സ്റ്റാ​​ൻ​​ഡിം​​ഗ് കൗ​​ണ്‍​സ​​ിൽ ജി. ​​പ്ര​​കാ​​ശ് മു​​ഖേ​​ന സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ൽ കേ​​ര​​ളം ആ​വ​ശ്യ​പ്പെ​ടു​ന്നു.


അ​​ധി​​കാ​​ര​പ​​രി​​ധി ക​​ട​​ന്നു​​ള്ള നി​​യ​​മനി​​ർ​​മാ​​ണ​​മാ​​ണു സു​​പ്രീം​​കോ​​ട​​തി​​യു​​ടെ​​തെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പു​​നഃപ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. വൈ​​കാ​​രി​​ക​​മാ​​ണു വി​​ഷ​​യ​​മെ​​ന്നും നി​​യ​​മം ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് രാ​​ജ്യ​​ത്തെ സൗ​​ഹൃ​​ദാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​ത്തെ​​ന്നും സ​​ർ​​ക്കാ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.