രോഗബാധിതയായ ആനയ്ക്കു ദയാവധം അനുവദിച്ചു
Tuesday, April 17, 2018 1:29 AM IST
ചെ​​​​ന്നൈ: സു​​​​ഗ​​​​വാ​​​​നേ​​​​ശ്വ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ രോ​​​​ഗ​​​​ഗ്ര​​​​സ്ഥ​​​​യാ​​​​യ ആ​​​​ന രാ​​​​ജേ​​​​ശ്വ​​​​രി​​​​ക്കു മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ദ​​​​യാ​​​​വ​​​​ധം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​ട​​​​തു കാ​​​​ലി​​​​നേ​​​​റ്റ മു​​​​റി​​​​വ് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ നീ​​​​ക്കം ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന മൃ​​​​ഗ​​​​സ്നേ​​​​ഹി എ​​​​സ്. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​ധി.

കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഇ​​​​ന്ദി​​​​ര ബാ​​​​ന​​​​ർ​​​​ജി, ജ​​​​സ്റ്റീ​​​​സ് അ​​​​ബ്ദു​​​​ൾ ഖു​​​​ദ​​​​ഹോ​​​​സ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഫ​​​​സ്റ്റ് ബെ​​​​ഞ്ച് ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​ന​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.ഇതേതുടർന്നാണ് കോ​​​​ട​​​​തി ആ​​​​ന​​​​യ്ക്കു ദ​​​​യാ​​​​വ​​​​ധം അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.