ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം പ​ങ്കു​വ​യ്ക്കാ​നു​ള്ള അവസരം: ബി​ഷ​പ് ഡോ. ​തോ​ട്ടു​മാ​രി​ക്ക​ൽ
Wednesday, April 18, 2018 1:38 AM IST
സാ​​ഗ​​ർ: സാ​​ഗ​​ർ രൂ​​പ​​ത​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും ക്രി​​സ്തു​​വി​​ന്‍റെ സ്നേ​​ഹം പ​​ങ്കു​​വ​​യ്ക്കാ​​നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണു ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ന്‍റെ നി​​യോ​​ഗ​​ത്തി​​ലൂ​​ടെ സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​ൻ​​ഡോ​​ർ ബി​​ഷ​​പ് ഡോ.​ ​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ. മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​ശു​​ശ്രൂ​​ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ദി​​വ്യ​​ബ​​ലി​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ദൈ​​വം സാ​​ഗ​​ർ രൂ​​പ​​ത​​യ്ക്കു വേ​​ണ്ടി വ​​ലി​​യ കാ​​ര്യം ചെ​​യ്തി​​രി​​ക്കു​​ന്നു. സാ​​ഗ​​ർ രൂ​​പ​​ത​​യെ ന​​യി​ക്കാ​നാ​​യി ഫാ.​ ​ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ഇ​​ക്കാ​​ല​​മൊ​​ക്കെ​​യും ദൈ​​വം ഒ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്നേ​​ഹ​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കു​​ക എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ദൈ​​വം ഇ​​ന്ന് ഏ​​ൽ​​പി​​ക്കു​​ന്ന പ്ര​​ധാ​​ന ധ​​ർ​​മം. ജ​​യിം​​സ​​ച്ച​​ന് അ​​റു​​പ​​താം പി​​റ​​ന്നാ​​ൾ സ​​മ്മാ​​ന​​മാ​​യും സാ​​ഗ​​ർ രൂ​​പ​​ത​​യ്ക്കും എം​​എ​​സ്ടി​​ക്കും അ​​ൻ​​പ​​താം പി​​റ​​ന്നാ​​ൾ സ​​മ്മാ​​ന​​മാ​​യു​​മാ​​ണ് ​മെ​​ത്രാ​​ൻ പ​​ട്ടം ഈ ​​വ​​ർ​​ഷം ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. നി​​ര​​ന്ത​​ര​​മാ​​യ പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ സാ​​ഗ​​ർ രൂ​​പ​​ത​​യ്ക്കു മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം കൊ​​ടു​​ക്കാ​​നാ​​ണ് ഈ ​​നി​​യോ​​ഗം. പു​​തി​​യ മെ​​ത്രാ​​നു​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കാ​​നും ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും എ​​ല്ലാ​​വ​​ർ​​ക്കും ക​​ട​​മ​​യു​​ണ്ടെ​​ന്നും ബി​​ഷ​​പ് തോ​​ട്ടു​​മാ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.