ടി.വി.ആർ. ഷേണായ് അന്തരിച്ചു
ടി.വി.ആർ. ഷേണായ് അന്തരിച്ചു
Wednesday, April 18, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ദീ​ർ​ഘ​കാ​ലം ഡ​ൽ​ഹി​യി​ൽ മ​ല​യാ​ള മ​നോ​ര​മ​യു​ടെ ബ്യൂ​റോ ചീ​ഫും ദ ​വീ​ക്ക് വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന ടി.​വി.​ആ​ർ. ഷേ​ണാ​യ് ( 77) അ​ന്ത​രി​ച്ചു. മം​ഗ​ലാ​പു​രം മ​ണി​പ്പാ​ൽ അ​ക്കാ​ഡ​മി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ കൊ​ണ്ടു വ​രും. വ്യാ​ഴാ​ഴ്ച കേ​ര​ള ഹൗ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സം​സ്ക​രി​ക്കും.

എ​റ​ണാ​കു​ളം ചെ​റാ​യി​യി​ൽ ത​ളി​യാ​ടി​പ്പ​റ​മ്പി​ൽ വി​ട്ട​പ്പ രാ​മ​ച​ന്ദ്ര ഷേ​ണാ​യി​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്നു. മും​ബൈ​യി​ൽ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കേ 1965–ൽ ​മ​ല​യാ​ള മ​നോ​ര​മ​യു​ടെ ഡ​ൽ​ഹി ലേ​ഖ​ക​നാ​യി.1990–​ൽ മ​നോ​ര​മ​യി​ൽ നി​ന്നു പി​രി​ഞ്ഞ ശേ​ഷം സ​ൺ​ഡേ മെ​യി​ൽ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി. പി​ന്നീ​ടു സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു തി​രി​ഞ്ഞ ഷേ​ണാ​യി ബെ​റ്റ് വീ​ൻ യു ​ആ​ൻ​ഡ് മീ ​എ​ന്ന പേ​രി​ൽ പം​ക്തി എ​ഴു​തി​യി​രു​ന്നു. മാ​ധ്യ​മ രം​ഗ​ത്തെ മി​ക​വി​ന് 2003–ൽ ​അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ത്മ ഭൂ​ഷ​ൺ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു.


ആ​ലു​വ സ്വ​ദേ​ശി​നി​യും സ​ഹ​പാ​ഠി​യു​മാ​യ സ​രോ​ജ​മാ​ണ് ഭാ​ര്യ. പ​ര​സ്യ​രം​ഗ​ത്തെ കോ​പ്പി റൈ​റ്റ​റാ​ണ് മ​ക​ൻ അ​ജി​ത്. മ​ക​ൾ സു​ജാ​ത യു ​എ​സി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.