മുംബൈ സ്ഫോടനം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട താഹിർ മെർച്ചന്‍റ് മരിച്ചു
മുംബൈ സ്ഫോടനം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട  താഹിർ മെർച്ചന്‍റ് മരിച്ചു
Thursday, April 19, 2018 12:41 AM IST
മും​​​ബൈ: 1993 ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ താ​​​ഹി​​​ർ മെ ർ​​​ച്ച​​​ന്‍റ് എ​​​ന്ന താ​​​ഹി​​​ർ ത​​​ക്‌​​​ല ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​രി​​​ച്ചു.​​​നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട മെ​​​ർ​​​ച്ച​​​ന്‍റി​​​നെ പൂന യെ​​​ർ​​​വാ​​ദ ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നു മൂ​​​ന്നി​​​നാ​​​ണു സി​​​റ്റി​​​യി​​​ലെ സാ​​​സൂ​​​ൺ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. 3.45 നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

2017 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു താ​​​ഹി​​​ർ മ​​ർ​​​ച്ച​​​ന്‍റ്, ഫി​​​റോ​​​സ് ഖാ​​​ൻ എ​​​ന്നി​​​വ​​​രെ മും​​​ബൈ ടാ​​​ഡ കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച​​​ത്. മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളാ​​​യ അ​​​ബു സ​​​ലിം, ക​​​രി​​​മു​​​ള്ള ഖാ​​​ൻ എ​​​ന്നി​​​വ​​​രെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നും ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ ടൈ​​​ഗ​​​ർ മേ​​​മ​​​നൊ​​​പ്പം ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ മെ​​ർ​​​ച്ച​​​ന്‍റും പ​​​ങ്കാ​​​ളി​​​യാ​​​യി​​രു​​ന്നു. ദു​​​ബാ​​​യി​​​ൽ മ​​​ർ​​​ച്ച​​​ന്‍റും ടൈ​​​ഗ​​​റും നി​​​ര​​​വ​​​ധി കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തി. സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ​​​രി​​​ശീ​​​ല​​​നം ഒരുക്കി അ​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യ​​​തും മെ​​​ർ​​​ച്ച​​​ന്‍റാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി മു​​​സ്ത​​​ഫ ദോ​​​സ ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചി​​​രു​​​ന്നു.


257 പേ​​​രാ​​​ണു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 713 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 27 കോ​​​ടി​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങളും ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.