ഇ​ന്ത്യ​ക്കാ​ർ സ​ത്യം​ കാ​ണു​ന്നു​ണ്ടെ​ന്ന് രാ​ഹു​ൽ
ഇ​ന്ത്യ​ക്കാ​ർ സ​ത്യം​  കാ​ണു​ന്നു​ണ്ടെ​ന്ന് രാ​ഹു​ൽ
Saturday, April 21, 2018 1:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ഡ്ജി ബി.​​​എ​​​ച്ച്. ലോ​​​യ വി​​​സ്മൃ​​​തി​​​യി​​​ലേ​​​ക്കു മ​​​റ​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​ർ സ​​​ത്യം​​​ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​ഡ്ജി ലോ​​​യ​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​റ് പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യാ​​​ൻ നീ​​​ക്കം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.


“ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യ്ക്കു വ​​​ക​​​യി​​​ല്ല, എ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തിവി​​​ധി​​​യെ​​​ക്കു​​​റി​​​ച്ച് ജ​​​ഡ്ജി ലോ​​​യ​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തീ​​​ക്ഷ​​​യ്ക്കു വ​​​ക​​​യു​​​ണ്ടെ​​​ന്ന് അ​​​വ​​​രോ​​​ടു പ​​​റ​​​യു​​ക​​യാ​​ണ്. ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​ർ സ​​​ത്യം കാ​​​ണു​​​ന്നു​​​ണ്ട്”-​​​ രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു. ജ​​​ഡ്ജി ലോ​​​യ​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യും രാ​​​ഹു​​​ൽ ട്വി​​​റ്റി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.