മധ്യപ്രദേശിൽ പിഞ്ചു കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നു
മധ്യപ്രദേശിൽ പിഞ്ചു കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നു
Saturday, April 21, 2018 11:51 PM IST
ഇ​​​​ൻ​​​​ഡോ​​​​ർ: ഇ​​​​ൻ​​​​ഡോ​​​​ർ ന​​ഗ​​ര​​ത്തി​​ൽ നാ​​​​ലു​​​​മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ ന​​​​വീ​​​​ൻ ഗാ​​​​ഡ്ജെ(25)​​​​ആ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

കു​​​​ഞ്ഞി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം സി​​​​റ്റി​​​​യി​​​​ലെ വ്യാ​​​​പാ​​​​ര​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ താ​​​​ഴ​​​​ത്തെ​​​​നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടുത്തു. ഗാ​​​​ഡ്ജെ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി ബ​​​​ന്ധം വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞി​​​​രു​​​​ന്നു. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി പെ​​​​ൺ​​​​കു​​​​ഞ്ഞി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ ഗാ​​​​ഡ്ജെ, ത​​​​ന്‍റെ ഭാ​​​​ര്യ​​​​യെ വീ​​​​ട്ടി​​​​ലേ​​​​ക്കു കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു വ​​​​രാ​​​​ൻ കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ, വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​യാ​​​​ൾ സ്ഥ​​​​ലം​​​​വി​​​​ട്ടു. ബ​​​​ലു​​​​ൺ വി​​​​റ്റു ജീ​​​​വി​​​​ക്കു​​​​ന്ന ഇ​​​​യാ​​​​ൾ വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​തി​​​​രാ​​​​വി​​​​ലെ പെ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തു സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.


ഇ​​​​തി​​​​നി​​​​ടെ, കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ അ​​​​ലം​​​​ഭാ​​​​വം കാ​​​​ട്ടി​​​​യ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ധേ​​​​യ​​​​മാ​​​​യ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.