ജാർഖണ്ഡിൽ ജവാന്‍റെ വെടി‍യേറ്റ് ഹവിൽദാർ കൊല്ലപ്പെട്ടു
Sunday, April 22, 2018 1:41 AM IST
ഗ​​ർ​​ഹ്‌​​വ: ജാ​​ർ​​ഖ​​ണ്ഡി​​ൽ ഇ​​ന്ത്യ​​ൻ റി​​സ​​ർ​​വ് ബ​​റ്റാ​​ലി​​യ​​ൻ (ഐ​​ആ​​ർ​​ബി) ജ​​വാ​​ന്‍റെ വെ​​ടി​​യേ​​റ്റ് ഹ​​വി​​ൽ​​ദാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. യു​​ക്തി നാ​​രാ​​യ​​ൺ സിം​​ഗ് എ​​ന്ന ജ​​വാ​​ന്‍റെ വെ​​ടി​​യേ​​റ്റാ​​ണ് ഹ​​വി​​ൽ​​ദാ​​ർ അ​​ഫ്രോ​​സ് സ​​മ​​ദ്(47) കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​റ്റൊ​​രു ജ​​വാ​​ന്‍റെ റൈ​​ഫി​​ൾ​​കൊ​​ണ്ടാ​​ണ് യു​​ക്തി നാ​​രാ​​യ​​ൺ സിം​​ഗ് സ​​മ​​ദി​​നെ വെ​​ടി​​വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു.


നെ​​ഞ്ചി​​ലും തു​​ട​​യി​​ലും വെ​​ടി​​യേ​​റ്റ സ​​മ​​ദ് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. 16നു ​​ന​​ട​​ന്ന ജാ​​ർ​​ഖ​​ണ്ഡ് മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​രു​​വ​​ർ​​ക്കും ഒ​​രേ ബൂ​​ത്തി​​ലാ​​യി​​രു​​ന്നു ഡ്യൂ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.