വീരേന്ദ്രകുമാറിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
വീരേന്ദ്രകുമാറിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
Tuesday, April 24, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​താ​ദ​ൾ നേ​താ​വ് എം.​പി. വീ​രേന്ദ്രകു​മാ​ർ വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ജ്യസ​ഭാ ചെ​യ​ർ​മാ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ചേം​ബ​റി​ൽ രാ​വി​ലെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ ച​ട​ങ്ങ്. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു നേ​താ​ക്ക​ൾ നേ​ര​ത്തെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ത്തി​രു​ന്നു.

ബു​ധ​നാ​ഴ്ച എത്തു​ന്ന വീ​രേ​ന്ദ്ര​കു​മാ​ർ ഏ​താ​നും ദി​വ​സം ഡ​ൽ​ഹി​യി​ൽ ത​ങ്ങും. ശ​ര​ത് യാ​ദ​വ് അ​ട​ക്ക​ം സ​മാ​ന ചി​ന്താ​ഗി​തി​യു​ള്ള നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ങ്കി​ലും ദേ​ശീ​യ​ത​ല​ത്തി​ലെ ന​യം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​കും ല​ക്ഷ്യം.


രാ​ജി​വ​ച്ച് മു​ന്ന​ണി മാ​റി തി​രി​ച്ചെ​ത്തു​ന്പോ​ഴും ജ​ൻ​പ​ഥ് റോ​ഡി​ലെ പ​തി​നാ​റാം ന​ന്പ​ർ വ​സ​തി​യി​ൽ ത​ന്നെ​യാ​കും വീ​രേ​ന്ദ്ര​കു​മാ​ർ തു​ട​ർ​ന്നും താ​മ​സി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.