ജയിലിലുള്ള ആരോ കൊല്ലാൻ ശ്രമിച്ചുവെന്ന് ഇന്ദ്രാണി മുഖർജി
ജയിലിലുള്ള ആരോ കൊല്ലാൻ ശ്രമിച്ചുവെന്ന് ഇന്ദ്രാണി മുഖർജി
Tuesday, April 24, 2018 1:00 AM IST
മും​​​ബൈ: ജ​​​യി​​​ലി​​​ലു​​​ള്ള ആ​​​രോ ത​​​ന്നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന് ഷീ​​​ന ബോ​​​റ വ​​​ധ​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഇ​​​ന്ദ്രാ​​​ണി മു​​​ഖ​​​ർ​​​ജി. പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഇ​​​ന്ദ്രാ​​​ണി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ജീ​​​വ​​​നി​​​ൽ പേ​​​ടി​​​യു​​​ണ്ട്.

ജ​​​യി​​​ൽ ഐ​​​ജി​​​യോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ചു. തെക്ക​ൻ മും​ബൈ​യി​ലെ ബൈ​ക്കു​ള ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​ന്ദ്രാ​ണി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ അ​ടു​ത്തി​ടെ മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ പ്രേ​വേ​ശി​പ്പി​ച്ചി​രു​ന്നു. ഉ​റ​ക്ക​ഗു​ളി​ക അ​മി​ത​മാ​യ അ​ള​വി​ൽ ക​ഴി​ച്ച​താ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.