പെട്രോൾ, ഡീസൽ ഡ്യൂട്ടി കുറയ്ക്കില്ല: കേന്ദ്രം
പെട്രോൾ, ഡീസൽ ഡ്യൂട്ടി കുറയ്ക്കില്ല: കേന്ദ്രം
Tuesday, April 24, 2018 1:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് എ​​ത്തു​​ന്പോ​​ഴും നി​​കു​​തി കു​​റ​​യ്ക്കി​​ല്ലെ​​ന്നു കേ​​ന്ദ്രം. വേ​​ണ​​മെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ൾ ഇ​​വ​​യു​​ടെ ‘വാ​​റ്റ്’ കു​​റ​​യ്ക്ക​​ട്ടെ എ​​ന്നാ​​ണു കേ​​ന്ദ്ര​ നി​​ല​​പാ​​ട്. ഇ​​ന്ന​​ലെ 11 പൈ​​സ​​യാ​​ണ് ഒ​​രു ലി​​റ്റ​​ർ പെ​​ട്രോ​​ളി​​നു കൂ​​ടി​​യ​​ത്.

പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​ക​​ൾ 55 മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​ൽ 77.26 രൂ​​പ മു​​ത​​ൽ 78.47 രൂ​​പ വ​​രെ​​യാ​​ണ് ഒ​​രു ലി​​റ്റ​​ർ പെ​​ട്രോ​​ളി​​ന് ഈ​​ടാ​​ക്കി​​യ​​ത്. സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന പെ​​ട്രോ​​ൾ വി​​ല നി​​ല​​നി​​ന്ന​​ത് 2013 സെ​​പ്റ്റം​​ബ​​ർ 16 മു​​ത​​ൽ 30 വ​​രെ​​യാ​​ണ്. അ​​ന്ന് 78.41 രൂ​​പ മു​​ത​​ൽ 79.58 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു വി​​ല. അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​ല കൂ​​ടി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 2013 ഒ​​ക്‌​​ടോ​​ബ​​ർ ഒ​​ന്നി​​ന് എ​​ക്സൈ​​സ് ഡ്യൂ​​ട്ടി കു​​റ​​ച്ച യു​​പി​​എ സ​​ർ​​ക്കാ​​ർ 2014 മേ​​യ് വ​​രെ വി​​ല കൂ​​ട്ടി​​യി​​ല്ല. മോ​​ദി ഗ​​വ​​ൺ​​മെ​​ന്‍റ് അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷ​​മാ​​ണു വി​​ല​​കൂ​​ട്ടി​​യ​​ത്. പി​​ന്നീ​​ട് അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​ല താ​​ണ​​പ്പോ​​ൾ എ​​ക്സൈ​​സ് ഡ്യൂ​​ട്ടി​​യി​​ൽ യു​​പി​​എ സ​​ർ​​ക്കാ​​ർ കു​​റ​​ച്ച​​തു മു​​ഴു​​വ​​ൻ വ​​ർ​​ധി​​പ്പി​​ച്ചു.


ക​​ഴി​​ഞ്ഞ ഒക്ടോബറിൽ എ​​ക്സൈ​​സ് ഡ്യൂ​​ട്ടി​​യി​​ൽ ലി​​റ്റ​​റി​​നു ര​​ണ്ടു രൂ​​പ കു​​റ​​യ്ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​നി കു​​റ​​യ്ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നു ധ​​ന​​മ​​ന്ത്രാ​​ല​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ന്ന​​ലെ സൂ​​ചി​​പ്പി​​ച്ചു. ഡ്യൂ​​ട്ടി ഒ​​രു രൂ​​പ കു​​റ​​യ്ക്കു​​ന്പോ​​ൾ 13,000 കോ​​ടി രൂ​​പ ന​​ഷ്‌​​ട​​മു​​ണ്ടെ​​ന്നാ​​ണു ധ​​ന​​മ​​ന്ത്രാ​​ല​​യം പ​​റ​​യു​​ന്ന​​ത്. ഡ്യൂ​​ട്ടി കു​​റ​​ച്ചാ​​ൽ ക​​മ്മി കൂ​​ടും. ക​​മ്മി കൂ​​ടു​​ന്ന​​തു റേ​​റ്റിം​​ഗി​​നെ ബാ​​ധി​​ക്കും. അ​​തു വി​​ദേ​​ശ​​ത്തു​​നി​​ന്നു വാ​​യ്പ എ​​ടു​​ക്കു​​ന്ന വ​​ന്പ​​ൻ ക​​ന്പ​​നി​​ക​​ൾ​​ക്കു പ​​ലി​​ശഭാ​​രം കൂ​​ടാ​​നി​​ട​​യാ​​ക്കും.

കേ​​ന്ദ്രം ഒ​​രു ലി​​റ്റ​​ർ പെ​​ട്രോ​​ളി​​ൽ​​നി​​ന്ന് 19.48 രൂ​​പ​​യും ഡീ​​സ​​ലി​​ൽ നി​​ന്ന് 15.33 രൂ​​പ​​യും എ​​ക്സൈ​​സ് ഡ്യൂ​​ട്ടി ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. പെ​​ട്രോ​​ളി​​ന് 11.77 രൂ​​പ​​യും ഡീ​​സ​​ലി​​ന് 13.47 രൂ​​പ​​യു​​മാ​​ണു ന​​രേ​​ന്ദ്ര​​മോ​​ദി വ​​ർ​​ധി​​പ്പി​​ച്ച​​ത്. ഇ​​തു​​മൂ​​ലം 2014-15-ലെ 99,000 ​​കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ ഡ്യൂ​​ട്ടിയിൽ നിന്നുള്ള വരുമാനം 2016-17-ൽ 2,42,000 ​​കോ​​ടി രൂ​​പ​​യാ​​യി വ​​ർ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.