നിഹാൽ സിംഗ്, ടി.വി.ആർ. ഷേണായി സ്മരണയ്ക്ക് ലൈബ്രറി ആരംഭിക്കും
Wednesday, April 25, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ അ​ത്യ​പൂ​ർ​വ പ്ര​തി​ഭ​ക​ളും ധീ​ര​രും ആ​യി​രു​ന്നു അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച എ​സ്. നി​ഹാ​ൽ സിം​ഗും ടി.​വി.​ആ​ർ ഷേ​ണാ​യി​യും എ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. ഇ​രു​വ​രും ഇ​ന്ത്യ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​കർക്കാ​കെ മാ​തൃ​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​നു​സ്മ​രി​ച്ചു.

നി​ഹാ​ൽ സിം​ഗി​ന്‍റെ​യും ടി.​വി.​ആ​ർ ഷേ​ണാ​യി​യു​ടെ​യും സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് ഡ​ൽ​ഹി​യി​ലെ പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ പു​തി​യ ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഗൗ​തം ലാ​ഹി​രി അ​റി​യി​ച്ചു.


സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി​ന​യ് കു​മാ​ർ, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ വി​നോ​ദ് ശ​ർ​മ, ബാ​ല​ച​ന്ദ്ര​ൻ, സ​തീ​ഷ് ജേ​ക്ക​ബ്, പ​ര​ണ്‍ജോ​യി ഗു​ഹ താ​ക്കു​ർ​ത്ത, സ്മി​ത ഗു​പ്ത, ആ​ന​ന്ദ് സ​ഹാ​യി, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, മ​ഹേ​ന്ദ്ര വേ​ദ്, സുജാത ഷേ​ണാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.