ഓടുന്ന കാറിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി
ഓടുന്ന കാറിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി
Wednesday, April 25, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ഓ​ടു​ന്ന കാ​റി​ൽ പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. വീ​ട്ടി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പെ​ണ്‍കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി​യ സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തതെന്നും ഒ​രാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം. സ്കൂ​ൾ ബ​സ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്നു പോ​യ 16കാ​രി​യെ വീ​ട്ടി​ൽ ഇ​റ​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു സ​ഹ​പാ​ഠി കാ​റി​ൽ ക​യ​റ്റി​യ​തെ​ന്നു പെ​ണ്‍കു​ട്ടി മൊ​ഴി ന​ൽ​കി. ഇ​തി​നു ശേ​ഷം ബ​ല​മാ​യി മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​ശേ​ഷം കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം കാ​ർ ന​ഗ​ര​ത്തി​ൽ ചു​റ്റി​യ​തി​നു​ശേ​ഷം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.


സ്കൂ​ൾ വി​ട്ടു പെ​ണ്‍കു​ട്ടി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നി​ടെ​യാ​ണ് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ഒ​രാ​ൾ പെ​ണ്‍കു​ട്ടി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണെ​ന്നും ഒ​ളി​വി​ൽ പോ​യ ആ​ളി​നെ പെ​ണ്‍കു​ട്ടി​ക്ക് തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ലെ​ന്നും ഗ്രേ​റ്റ​ർ നോ​യി​ഡ എ​സ്എ​ച്ച്ഒ രാം​ഭ​വ​ൻ സിം​ഗ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നും പോ​ക്സോ നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​ങ്ങ​ളും മാ​ന​ഭം​ഗ​വും വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.