മമത ബാനർജി ശൂർപ്പണഖയെന്ന് യുപിയിലെ ബിജെപി എംഎൽഎ
മമത ബാനർജി ശൂർപ്പണഖയെന്ന്  യുപിയിലെ ബിജെപി എംഎൽഎ
Thursday, April 26, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ പു​രാ​ണ​ത്തി​ലെ രാ​ക്ഷ​സ രാ​ജാ​വ് രാ​വ​ണ​ന്‍റെ സ​ഹോ​ദ​രി ശൂ​ർ​പ്പ​ണ​ഖ​യെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ. സം​സ്ഥാ​ന​ത്തു ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ മ​മ​ത ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞ​ത്.

പ​ശ്ചി​മ ബാം​ഗാ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ ജ​മ്മു കാ​ഷ്മീ​രിലേ​തി​നെ​ക്കാ​ൾ മോ​ശ​മാ​ണ്. ഹി​ന്ദു​ക്ക​ൾ​ക്ക് ഇ​വി​ടെ നി​ന്നു നാ​ടു​വി​ട്ടു പോ​കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നു​ം സു​രേ​ന്ദ്ര സിം​ഗ് പ​റഞ്ഞു.

ഹി​ന്ദു​ക്ക​ൾ​ക്ക് ദ്രോ​ഹം ചെ​യ്യു​ന്ന​തി​നാ​യി ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നും ഭീ​ക​ര​ർ പ​ശ്ചി​മ​ബം​ഗാ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. മോ​ദി​യെ​പ്പോ​ലെ ഒ​രു നേ​താ​വു​ള്ള​ത് കൊ​ണ്ട് ഇ​ത്ത​രം ആ​ളു​ക​ളെ ബം​ഗാ​ളി​ൽ നി​ന്നു പു​റ​ത്താ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ പ​റ​ഞ്ഞു.


ബി​ജെ​പി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ളും ന​ട​ത്ത​രു​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ താ​ക്കീ​തി​നു പി​ന്നാ​ലെ​യാ​ണ് സു​രേ​ന്ദ്ര സിം​ഗ് മ​മ​ത​യെ ശൂ​ർ​പ്പ​ണ​ഖ​യെ​ന്നു വി​ളി​ച്ച​ത്. അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മുസ്‌ലിം​ക​ളും ഭ​ഗ​വ​ത്ഗീ​ത​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി​രി​ക്കു​മെ​ന്ന് സു​രേ​ന്ദ്ര സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യും വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. അ​തി​നു മു​ന്പാ​ണ് ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്നു വി​ളി​ക്കാ​ത്ത​വ​രെ​ല്ലാം പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യും ഇ​യാ​ൾ ന​ട​ത്തി​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.