തെരുവു നായയെ തല്ലിക്കൊന്ന അച്ഛനും മകനും അറസ്റ്റിൽ
തെരുവു നായയെ തല്ലിക്കൊന്ന അച്ഛനും മകനും അറസ്റ്റിൽ
Friday, April 27, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: കു​ര കേ​ട്ട് പൊ​റു​തി​മു​ട്ടി പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്ന അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി ന​ഗ​റി​ലാ​ണു സം​ഭ​വം. വീ​ടി​നു മു​ന്നി​ൽ നി​ന്നു സ്ഥി​ര​മാ​യി കു​ര​ച്ചു ശ​ല്യം ചെ​യ്ത തെ​രു​വ് നാ​യ​യെ​യാ​ണ് സ​ത്പാ​ൽ ചൗ​ധ​രി​യും മ​ക​നും ത​ല്ലി​ക്കൊ​ന്ന​ത്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ പ​ത്തു വ​യ​സു​കാ​ര​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​ണ് ഇ​വ​ർ​ക്കു വി​ന​യാ​യ​ത്.

തെ​രു​വ് നാ​യ് ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ൽ പ​തി​വാ​യി വ​ന്ന് കു​ര​യ്ക്കാ​റു​ണ്ട്. ഓ​ടി​ച്ചു വി​ടാ​ൻ ശ്ര​മി​ച്ചി​ട്ടും പോ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ത്പാ​ലും മ​ക​നും പ​ട്ടി​യെ ത​ല്ലി​ക്കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ത്പാ​ൽ ആ​ദ്യം പ​ട്ടി​യു​ടെ വാ​യി​ലേ​ക്ക് ഒ​രു ക​ന്പ് കു​ത്തി​ക്ക​യ​റ്റി. തൊ​ട്ടു​പി​ന്നാ​ലെ ഒ​രു വ​ലി​യ വ​ടി​യു​മാ​യി എ​ത്തി​യ മ​ക​ൻ പ​ട്ടി​യു​ടെ ക​ഴു​ത്തി​നും ത​ല​യ്ക്കും അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.