കമൽനാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ
കമൽനാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ
Friday, April 27, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​മ​ൽ​നാ​ഥി​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നി​യ​മി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ പ്ര​ചാ​ര​ണച്ചുമ​ത​ല യു​വനേ​താ​വാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും ന​ൽ​കി.

നാ​ലു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഗോ​ത്ര​വ​ർ​ഗ നേ​താ​വ് ബാ​ല ബ​ച്ച​ൻ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാം ​നി​വാ​സ് റാ​വ​ത്ത്, ഇ​ൻ​ഡോ​ർ എം​എ​ൽ​എ ജി​ത്തു പ​ട്വാ​രി, സു​രേ​ന്ദ്ര ചൗ​ധ​രി എ​ന്നി​വ​രാ​ണു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ.

ഈ ​വ​ർ​ഷം അ​വ​സാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​യ​മ​നം ഏ​റെ​ക്കാ​ല​മാ​യി നീ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽനി​ന്നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും മൂ​ലം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ടു​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്സ​ഭ​യി​ലെ ചീ​ഫ് വി​പ്പ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പി​സി​സി പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ. എ​ന്നാ​ൽ, മു​തി​ർ​ന്ന നേ​താ​വാ​യ ക​മ​ൽ​നാ​ഥി​നുവേ​ണ്ടി ഉ​യ​ർ​ന്ന സ​മ്മ​ർ​ദം ഹൈ​ക്ക​മാ​ൻ​ഡി​നു ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാനം ക​മ​ൽ​നാ​ഥി​നും പ്ര​ചാ​ര​ണച്ചുമ​ത​ല സി​ന്ധ്യ​ക്കും ന​ൽ​കി​യ​തോ​ടെ മു​ഖ്യമ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രാ​കും എ​ന്ന കാ​ര്യ​ത്തി​ലും കോ​ണ്‍ഗ്ര​സ് കൃ​ത്യ​മാ​യ സൂ​ച​ന ന​ൽ​കു​ന്നി​ല്ല.


ഗോ​വ പി​സി​സി അ​ധ്യ​ക്ഷ​നാ​യി മു​ൻ എ​ഐ​സി​സി സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചോ​ദാ​ൻ​ക​റെ​യും നി​യ​മി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വാ​ണ് ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.