രാഹുലിന്‍റെ വിമാനത്തിനു യന്ത്രത്തകരാർ
രാഹുലിന്‍റെ വിമാനത്തിനു യന്ത്രത്തകരാർ
Friday, April 27, 2018 12:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​മാ​​​യി ഇ​​​വി​​​ടെ​​​നി​​​ന്നു ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ഹൂ​​​ബ്ലി​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ. ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. മ​​​നഃ​​​പൂ​​​ർ​​​വം ത​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണെന്നാ​​​രോ​​​പി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. മോ​​​ദി ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു രാ​​​ഹു​​​ലു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പ് വി​​​മാ​​​നം വ​​​ല്ലാ​​​തെ ഉ​​​ല​​​യു​​​ക​​​യും പി​​​ന്നീ​​​ട് ഇ​​​ട​​​ത്തോ​​​ട്ട് ചാ​​​യു​​​ക​​​യും പെ​​​ട്ടെ​​​ന്നു താ​​​ഴോ​​​ട്ടു നീ​​​ങ്ങു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ടു വി​​​മാ​​​നം ഭ​​​ദ്ര​​​മാ​​​യി ഇ​​​റ​​​ക്കി. പൈ​​​ല​​​റ്റി​​​നെ ഹൂ​​​ബ്ലി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ ചോ​​​ദ്യം ചെ​​​യ്തു. രാ​​​ഹു​​​ലി​​​ന്‍റെ കൂ​​​ടെ യാ​​​ത്ര ചെ​​​യ്ത കൈ​​​ലാ​​​ഷ് വി​​​ദ്യാ​​​ർ​​​ഥി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​താ​​​ണു വി​​​മാ​​​നം. ഹൂ​​​ബ്ലി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കാ​​​ൻ ര​​​ണ്ടു ത​​​വ​​​ണ ശ്ര​​​മി​​​ച്ചി​​​ട്ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​റ​​​ക്കാ​​​നാ​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലെ ഓ​​​ട്ടോ പൈ​​​ല​​​റ്റ് സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മ​​​ല്ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.